For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഭാനുപ്രിയയുടെ വീട്ടിൽ‌ റെയ്ഡ്!! പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തി? നടി കുരുക്കിൽ

  |

  അഭിനയം നൃത്തം എന്നിവയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് താരമാണ് ഭാനുപ്രിയ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട സിനിമ ലോകത്തെ സജീവ സാന്നിധ്യമായിരുന്നു . 1983 ൽ കരിയർ ആരംഭിച്ച താരം ഇതുവരെ തെന്നിന്ത്യൻ, ബോളിവുഡ് ഭാഷകളിലായി 155 ൽ പരം സിനിമകൾ ചെയ്തിട്ടുണ്ട്. അഭിനയത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണിവർ. മലയാളിത്വം തുളുമ്പുന്ന മുഖമാണ് ഭാനുപ്രിയയെ മലയാളികളിലേയ്ക്ക് അടുപ്പിച്ചത്.

  താൻ ആരാധിച്ച മമ്മൂക്കയെ അല്ല കണ്ടത്!! യാത്ര കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, പക്ഷെ പേരൻപ് ... വെളിപ്പെടുത്തലുമായി സംവിധായകൻ മാഹി

  എന്നാൽ ഇപ്പോൾ താരം വാർത്തകളിൽ ഇടം നേടുന്നത് അഭിനയത്തിലൂടെയല്ല. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുജോലിയ്ക്ക് നിർത്തി പീഡിപ്പിച്ചുവെന്ന് തരത്തിലുളള വാർത്തകൾ പുറത്തു വരുന്നു. എന്നാൽ ഇത് താരം തള്ളുകയായിരുന്നു. ഇപ്പോഴിത ഇതു സംബന്ധമായ കുടുതൽ കഥകൾ പുറത്തു വരുകയാണ്. ഇതു സംബന്ധമായ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

  ഐ ലവ് യൂ...!! ഏഴാം വിവാഹ വാർഷികത്തിൽ റിതേഷിനോടുള്ള പ്രണയം പങ്ക് വെച്ച് ജനീലിയ, കാണൂ

  നടിയുടെ വീട്ടിൽ നിന്ന് മൂന്ന് പെൺകുട്ടി

  നടി ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കണ്ടെത്തി എന്നു തരത്തിലുളള വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്. താരത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്രേ. നടിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൂന്ന് പെൺകുട്ടികളും പ്രായ പൂർത്തിയായിട്ടില്ല. ഇത് മനുഷ്യകടത്താണോ എന്നുള്ള സംശയവും ഉയർന്നു വരുന്നുണ്ട്. അതേസമയം താൻ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഒരു പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ റെയ്ഡിനെ കുറിച്ചോ പുറത്തു വന്ന വാർത്തകളെ കുറിച്ചോ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

  അമ്മയുടെ പരതി

  നടിയുടെ വീട്ടിൽ ജോലി നിന്നിരുന്ന പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നായിരുന്നു താരത്തിനെതിരെ കേസ് എടുത്ത അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയ്ക്ക് പറഞ്ഞ ശമ്പളവും നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. ഒരു ഏജന്റ് മുഖേനെയാണ് പെൺകുട്ടി ഭാനുപ്രിയയുടെ ചെന്നൈയിലെ വസതിയിൽ എത്തിയിരുന്നു. 10000 രൂപയായിരുന്നു ശമ്പളമായി പറഞ്ഞ് ഉറപ്പിച്ചത്. എന്നാൽ കഴിഞ്ഞ 1 വർഷത്തിലധികമായി ഇവർ തുക നൽകിയിരുന്നില്ല. കൂടാതെ പെൺകുട്ടിയെ കുടുംബവുമായി ബന്ധപ്പെടാനുളള അവസരവും ഇവർ നിഷേധിച്ചതായി പോലീസിൽ നൽകിയ പരാതിയിൽ കുട്ടിയുടെ അമ്മ ആരോപിക്കുന്നുണ്ട്.

  നടി സഹോദരൻ പീഡിപ്പിച്ചു

  ഭാനുപ്രിയുടെ സഹോദരൻ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നടിയുടെ വസതിയിൽ എത്തിയത്. എന്നാൽ സഹോദരൻ ഗോപാലകൃഷ്ണൻ തങ്ങളെ ഭീഷണിപ്പെടുത്തി തിരികെ അയക്കുകയും ചെയ്തുവെന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നുണ്ട്. കൂടാതെ 10 ലക്ഷം രൂപ വിട്ട് തന്നാൽ മാത്രമേ പെൺകുട്ടിയെ തിരികെ നൽകുകയുളളൂവെന്നും ഭാനുപ്രിയ പറഞ്ഞതായി ഇവർ ആരോപിക്കുന്നു.

  15 വയസ്സായെന്ന് കളവ് പറഞ്ഞു

  അതേസമയം പെൺകുട്ടികൾക്ക് പതിനഞ്ച് വയസ്സ് പൂർത്തിയായെന്ന് കളവ് പറഞ്ഞാണ് തന്റെ വീട്ടിൽ ജോലിയ്ക്ക് നിർത്തിയതെന്ന് നടി പറഞ്ഞു. കൂടാതെ ഇവർ ഉപദ്രവിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. എന്നാൽ നടിയ്ക്കെതിരെ ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോ എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചിട്ടുണ്ട്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

  മോഷണ കുറ്റം

  അതേ സമയം വീട്ടു ജോലിയ്ക്ക് നിന്ന പെൺകുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം കുറ്റം ആരോപിച്ച് നടി പരാതി നൽകിയിട്ടുണ്ട്. സ്വർണ്ണവും പണവും ഉൾപ്പെടെയുളള വസ്തുക്കൾ മോഷ്ടിച്ചെന്നാണ് ഇവർ പരാതിയിൽ ഉന്നയിക്കുന്നത്. എ്നനാൽ സാധനങ്ങള്‍ മാത്രം തിരികെനൽകിയെന്നും ബാക്കിയുള്ളവ പിന്നീട് നല്‍കാമെന്ന് ഇവർ പറഞ്ഞിരുന്നെന്നും ഭാനുപ്രിയ പറയുന്നുണ്ട്

  English summary
  3 Minors Found At South Indian Actress' Home Amid Trafficking Allegations

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more