»   »  സിനിമാ ടിക്കറ്റിന് 3 രൂപ സെസ്

സിനിമാ ടിക്കറ്റിന് 3 രൂപ സെസ്

Posted By:
Subscribe to Filmibeat Malayalam
Cinema Theatre
സിനിമ ടിക്കറ്റിനു മേല്‍ മൂന്ന് രൂപ സെസ് ഈടാക്കാനുള്ള ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. തദ്ദേശ സ്വയംഭരണ സ്ഥാപന വിനോദ നികുതി നിയമം ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സ് ആണു പുറത്തിറക്കിയത്. സെസ് ഈടാക്കി സര്‍ക്കാരിന്റെ സാംസ്‌കാരിക ക്ഷേമനിധിയിലേക്കു പണം സമാഹരിക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.

സര്‍വീസ് ചാര്‍ജ് ഏഴു രൂപയാക്കണമെന്നാവശ്യപ്പെട്ട് എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ കഴിഞ്ഞമാസം സമരം നടത്തിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സെസ് പ്രശ്‌നവും ഉയര്‍ന്നുവന്നിരുന്നു. ടി.ബാലകൃഷ്ണന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പാക്കേജ് നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.

സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്നും അതേസമയം സര്‍ക്കാര്‍ രൂപവത്കരിച്ച ക്ഷേമനിധി ഫണ്ടിലേക്ക് ഒരു ടിക്കറ്റിന് മൂന്നുരൂപവീതം നല്‍കാമെന്ന് തിയറ്റര്‍ ഉടമകള്‍ സമ്മതിക്കുകയും ചെയ്തിരുന്നു.. ഇക്കാര്യത്തില്‍ നിയമപ്രശ്‌നമുള്ളതിനാല്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു.

സമരം കൊണ്ട് നഷ്ടം മാത്രമാണ് തിയറ്റര്‍ ഉടമകള്‍ക്ക് ലഭിച്ചത്. ഒരാഴ്ചയോളം തിയറ്ററുകള്‍ അടച്ചിട്ട നടത്തിയ സമരത്തില്‍ നഷ്ടം പറ്റിയത് ചുരുക്കം ചില സിനിമ നിര്‍മാതാക്കള്‍ക്കും തിയറ്ററുകള്‍ക്കും തന്നെയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam