ജഗതി തന്നെ അഞ്ചു ജഗതി
ഏറെക്കാലം പെട്ടിയില്‍ കിടന്നിരുന്ന ചിത്രമായിരുന്നു ജഗതി ശ്രീകുമാര്‍ അഭിനയിച്ച മൂന്നു വിക്കറ്റിന് 365 റണ്‍സ്. ജഗതി അഞ്ചു വ്യത്യസ്ത വേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഒരുകാലത്ത് ധാരാളം ഹിറ്റുകളൊരുക്കിയിരുന്ന കെ.കെ. ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററിലെത്താന്‍ പോകുകയാണ്.
ഒരാളെപോലെയുള്ള അഞ്ചുപേര്‍ ഒരു നഗരത്തില്‍ താമസിക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നത്. ഒരമ്മ പെറ്റ അഞ്ചുമക്കള്‍ പ്രത്യേക സാഹചര്യത്തില്‍ വേര്‍പിരിഞ്ഞു. അവര്‍ ഒരേ നഗരത്തില്‍ അറിയപ്പെടുന്നവരായി. മൂത്ത ആള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാന്‍സിങ്. രണ്ടാമത്തെ ആള്‍ വൈദികന്‍. മൂന്നാമന്‍ പോകറ്റടിക്കാരന്‍ ഭൈരവന്‍.

നാലാമന്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരന്‍ മാര്‍ത്താണ്ഡന്‍. അഞ്ചാമന്‍ ബാലെ നര്‍ത്തകന്‍ പത്മദളാക്ഷന്‍. ഈ അഞ്ചുപേരും ഉണ്ടാക്കുന്ന പൊല്ലാപ്പുകലാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ജഗതി ശ്രീകുമാര്‍ അപകടം സംഭവിക്കുന്നതിനു മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയതാണിത്. ഗിന്നസ് പക്രു, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, കല്‍പന, പൊന്നമ്മ ബാബു എന്നിവരാണു മറ്റു താരങ്ങള്‍.
മുന്‍പ് പലതവണ ചിത്രം റിലീസ്‌ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ജഗതി വീണ്ടും എത്തുകയാണ്.


Click it and Unblock the Notifications