»   » മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പലോമ വരുന്നു, ദുല്‍ഖറിനൊപ്പം

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പലോമ വരുന്നു, ദുല്‍ഖറിനൊപ്പം

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ പുതുവഴി വെട്ടിയ ചിത്രങ്ങളിലൊന്നാണ് സമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ അന്യഭാഷക്കാരും ഏറെയായിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തെ കാണുന്നത്.

ഈ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ പലോമ മൊന്നപ്പ വീണ്ടും എത്തുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പനോമ വീണ്ടും ദുല്‍ഖറിനൊപ്പം മടങ്ങിവരുന്നത്.

 paloma-monnappa

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരില്‍ ഒരാളായാണ് പലോമ ഇനി അഭിനയിക്കുന്നത്. പലോമയെ കൂടാതെ കാര്‍ത്തിക മുരളീധരനും ചിത്രത്തിലെ നായികാനിരയിലുണ്ട്.

മോഡല്‍ രംഗത്ത് നിന്നാണ് പലോമ മൊന്നപ്പ സിനിമാ അഭിനയത്തിലേക്ക് എത്തിയത്. ഡിസ്‌കവറി ചാനലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ ഇഷിത എന്ന കഥാപാത്രത്തെയാണ് മൊന്നപ്പ അവതരിപ്പിച്ചത്.

-
-
-
-
-
-
-
-
-
-
-
-
-
-
English summary
3 Years After NPCB Actress and Dulquer teams up for Amal Neerad Film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam