»   » അമ്മയായി തിരിച്ചുവരുന്ന മീന

അമ്മയായി തിരിച്ചുവരുന്ന മീന

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/30-actress-meena-is-back-with-mom-role-2-aid0166.html">Next »</a></li></ul>
Meena
വിവാഹനിശ്ചയിച്ചപ്പോള്‍ത്തന്നെ അഭിനയം ജീവിതം നിര്‍ത്തുകയാണെന്നതിന് നടി മീന സൂചനകള്‍ നല്‍കിയിരുന്നു. മകള്‍ നൈനിക ജനിച്ചുകഴിഞ്ഞപ്പോള്‍ അവളുടെ കാര്യം നോക്കിജീവിക്കുമെന്നും മാതൃത്വം മഹനീയമാണെന്നുമൊക്കെ പറഞ്ഞ മീന ഇനിയൊരിക്കലും അഭിനയരംഗത്തേക്ക് തിരിച്ചുവരില്ലെന്നായിരുന്നിരിക്കണം എല്ലാവരും കരുതിയത്.

എന്നാല്‍ നടി സാമന്തയുടെ അമ്മയായ് തെലുങ്കു ചിത്രത്തിലൂടെ തിരിച്ചുവരുന്ന മീന, നായകന്‍ രാം ചരണിന്റെ അമ്മായിയമ്മയായിക്കൂടിയാണ് തിരുച്ചുവരുന്നത്. വിവാഹശേഷം മീനയെ തേടിയെത്തിയത് അമ്മ വേഷങ്ങളായിരുന്നു.

ഇതില്‍ മനംമടുത്താണ് മീന വീട്ടിനുള്ളില്‍ അടച്ചിരുന്നത്. പ്രസവശേഷവും വന്നതൊക്കെയും അമ്മ വേഷങ്ങള്‍, തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി വാണിരുന്ന മീനയ്ക്കിത് വലിയ അപമാനമായി. ഇതോടെ മാതൃത്വത്തിന്റെ മൂല്യവും പൊക്കിപിടിച്ച് മീനയ്ക്ക് നൈനികയിലേക്ക് ശ്രദ്ധ തിരിക്കേണ്ടി വന്നു.

എത്രകാലം ഇങ്ങനെ വീട്ടിനുള്ളില്‍ ഇരിക്കും എന്നത് പിന്നീട് അതിലും വലിയ സമ്മര്‍ദ്ദമായി. ഒടുവില്‍ തമ്മില്‍ ഭേദം അഭിനയിക്കുകതന്നെയെന്ന് തീരുമാനിച്ച് ചിരഞ്ജീവി പുത്രന്റെ അമ്മായിഅമ്മയാകാന്‍ തീരുമാനിക്കുയായിരുന്നു. നല്ല വേഷമാണെന്നൊക്കെ വീമ്പുപറഞ്ഞാണ് മീന ഈ മാനസാന്തരത്തിനെ ന്യായീകരിക്കുന്നത്.

അടുത്തപേജില്‍
സാന്ത്വനത്തിലൂടെ വന്ന കൗതുകക്കാരി

<ul id="pagination-digg"><li class="next"><a href="/news/30-actress-meena-is-back-with-mom-role-2-aid0166.html">Next »</a></li></ul>
English summary
Actress Meena, who had said that her cinema career would take a back seat after marriage, seems to have had a change of heart! She has agreed to play a supporting role in Thambikottai directed by Amu Ramesh. The movie stars Narain, with Poonam Bajwa playing his love interest.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam