»   » സുകുമാരിയുടെ ഹൃദയം മമ്മൂസ് എന്ന് മന്ത്രിയ്ക്കും

സുകുമാരിയുടെ ഹൃദയം മമ്മൂസ് എന്ന് മന്ത്രിയ്ക്കും

Posted By:
Subscribe to Filmibeat Malayalam
Mammootty and Sukumari
ഞാന്‍ ജീവനോടെ നിങ്ങളുടെ മുമ്പില്‍ നില്‍ക്കാന്‍ കാരണം നമ്മുടെയെല്ലാം പ്രിയപ്പെട്ട ഈ മമ്മൂട്ടിയാണ്. ഞാന്‍ മരിച്ചാലും എന്റെ ഹൃദയം മമ്മൂസ്, മമ്മൂസ് എന്ന് മന്ത്രിക്കും... നിറകണ്ണുകളോടെ മലയാളസിനിമാലോകം ഒന്നടങ്കം അമ്മയായി കരുതുന്ന നടി സുകുമാരി ഇതു പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് വന്‍കരഘോഷം

മമ്മൂട്ടിയും നിംസ് ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയില്‍പ്പെട്ട ഒരു രോഗി ഞാനാണ്. ചികിത്സയുടെ ഭാഗമായി 25 ദിവസം ഞാന്‍ ഈ ആശുപത്രിയില്‍ കിടന്നു. കുടുംബത്തിലെ ഒരംഗം എന്ന നിലയിലാണ് ഡോക്ടര്‍മാരും മറ്റും എന്നെ പരിചരിച്ചത്. അച്ഛനും അമ്മയും പോലെ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ് മമ്മൂസിനെയും. ഇതൊന്നും ഭംഗിവാക്കല്ല- സുകുമാരി പറഞ്ഞു.

ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയായ തമിഴ്‌നാട് സ്വദേശി ആശയും ചടങ്ങില്‍ മമ്മൂട്ടിയോടുള്ള തന്റെ നന്ദി പ്രകടിപ്പിച്ചു. എല്ലാ മാസവും ഒന്നാം തീയതി ക്ഷേത്രദര്‍ശനം നടത്തുകയും മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നേരുകയും ചെയ്യാറുണ്ടെന്നും മമ്മൂട്ടിയണ്ണന്‍ തനിക്ക് കടവുള്‍ (ദൈവം) മാതിരിയെന്നും അവര്‍ പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam