സ്റ്റൈല്‍ മന്നന്‍ പിടിച്ച പുലിവാല്‍...

തുടക്കത്തില്‍ ഇരുവരുടെ ഉള്ളിലിരുപ്പ് പോലെ എന്തിരന്റെ ഷൂട്ടിംഗ് പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കുഴഞ്ഞ് മറിയാന്‍ അധികം നേരമൊന്നും വേണ്ടി വന്നില്ല.
ബിഗ് ബിയുടെ അസുഖമാണ് എന്തിരന്റെ ഷൂട്ടിംഗിനെ തകിടം മറിച്ചത്. അസുഖം ബാധിച്ച് അമ്മായച്ഛന്‍ കിടപ്പിലാണെന്നറിഞ്ഞപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് മരുമകളുടെ കടമ നിര്‍വഹിയ്‌ക്കാനായി താരം പറന്നപ്പോള്‍ കുഴഞ്ഞത് രജനിയും ശങ്കറുമാണ്. ലോകസുന്ദരിയുടെ സൗകര്യത്തിന് പടം പിടിയ്‌ക്കേണ്ട ഗതികേടിലാണിപ്പോള്‍ ഇരുവരും.
നവംബര്‍ 14ന് കുളമണാലിയില്‍ തുടങ്ങാനിരുന്ന എന്തിരന്റെ മൂന്നാംഘട്ട ഷൂട്ടിംഗ് ഐശ്വര്യയില്ലാത്തതിനാല്‍ മാറ്റിവെയ്‌ക്കേണ്ടതായി വന്നു.എന്നാല്‍ പിന്നെ രജനിയെ മാത്രമാക്കി ചെന്നൈയില്‍ തന്നെ ചില രംഗങ്ങള്‍ ചിത്രീകരിയ്‌ക്കാമെന്ന് വച്ചപ്പോള്‍ ഒടുക്കത്തെ മഴയും.ചുരുക്കത്തില്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ പടത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയാണെന്ന് പറയാം.
ലോകസുന്ദരിയുടെ മേനിക്കൊഴുപ്പ് കണ്ട പടം പിടിയ്‌ക്കാനിറങ്ങിയ സംവിധായകന്‍ മണിരത്‌നവും കുടുങ്ങിയിരിക്കുകയാണ്. കേരളത്തില്‍ വമ്പന്‍ സെറ്റും ഒരുക്കി തുടക്കമിട്ട രാവണിന്റെ ഷൂട്ടിംഗും ആഷിന് ഒഴിവില്ലാത്തതിനാല്‍ അവസാനിപ്പിച്ചിരിയ്‌ക്കുകയാണ്.
ബച്ചന്‍ കുടുംബത്തിലെ അംഗമായതോടെ ബോളിവുഡിലെ താരറാണിയ്‌ക്ക് തലക്കനം കൂടിയോയെന്ന സംശത്തിലാണിപ്പോള്‍ സംവിധായകരും സൂപ്പര്‍ താരവും.


Click it and Unblock the Notifications