കണ്ഡഹാറില്‍ അഭിനയിയ്ക്കാന്‍ ബച്ചന്‍ ഊട്ടിയില്‍

ബച്ചന്‍ ഈ ചിത്രത്തില്‍ സൗജന്യമായാണ് അഭിനയിയ്ക്കുന്നത്. മോഹന്‍ ലാലിനോടൊപ്പം നാല് ദിവസം അഭിനയിയ്ക്കുന്നതിന് തനിയ്ക്ക് പണം വേണ്ടെന്ന് ബച്ചന്‍ സ്വന്തം ബ്ലോഗില്‍ എഴുതിയിരുന്നു.
'മഹാദേവന്‍' എന്ന സൈനിക ഓഫീസറുടെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലും അവതരിപ്പിയ്ക്കുന്നത്. ഡെറാഡൂണില്‍ ചിത്രീകരണം തുടങ്ങിയ 'കണ്ഡഹാറി'ന്റെ ഏതാനും രംഗങ്ങളില്‍ ലാല്‍ അഭിനയിച്ചു കഴിഞ്ഞു. ഊട്ടിയിലെത്തുന്ന ബച്ചന്‍ ജൂലൈ രണ്ടുവരെ ചിത്രീകരണത്തില്‍ പങ്കെടുക്കും.
മുന്‍കാല നടി സുമലത മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണ് 'കാണ്ഡഹാര്‍'.
രാഗിണി എന്ന കന്നട നടിയാണ് ചിത്രത്തില്‍ നായിക. മേജര്‍ രവി 'കീര്‍ത്തിചക്ര', 'മിഷന്‍ 90 ഡേയ്‌സ്', 'കുരുക്ഷേത്ര', എന്നീ സിനിമകള്‍ക്കു ശേഷം ചെയ്യുന്ന പട്ടാള ചിത്രമാണ് കണ്ഡഹാര്‍.


Click it and Unblock the Notifications











