ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ടീം വീണ്ടും
മാടമ്പിയുടെ വന്‍വിജയത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു. വൈശാഖാ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഉണ്ണികൃഷ്ണന്റെ കഥ മോഹന്‍ലാലിന് ഇഷ്ടപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷത്തെ ലാലിന്റെ ആദ്യ ചിത്രം മിക്കവാറും ഇതായിരിക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. മറ്റുകാര്യങ്ങളൊന്നും തീരുമാനമായിട്ടില്ല.
മാടമ്പിയുടെ ചൂടു മാറും മുമ്പെ ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വീണ്ടും സിനിമയിറങ്ങുന്നത് വ്യാപാര വിജയം ഉറപ്പിക്കുമെന്നാണ് വൈശാഖാ റിലീസിന്റെ കണക്കു കൂട്ടല്‍. മാടമ്പിയുടെ വിതരണം നടത്തിയത് വൈശാഖയാണ്.
52ഓളം തീയേറ്ററുകളില്‍ വന്‍ കളക്ഷനോടെ മാടമ്പി റെക്കോര്‍ഡ് ഹിറ്റിലേയ്ക്ക് കുതിക്കുകയാണ്. ബി, സി ക്ലാസ് തീയേറ്ററുകളിലും ചിത്രം മികച്ച വിജയമായിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
മമ്മൂട്ടി, മോഹന്‍ ലാല്‍, ദിലീപ് എന്നീ പ്രമുഖരുടെ ചിത്രങ്ങള്‍ 2009ല്‍ വൈശാഖ നിര്‍മ്മിക്കുന്നുണ്ട്. വമ്പന്‍ ചിത്രങ്ങളുടെ പ്രവാഹം തന്നെ അടുത്ത വര്‍ഷവും പ്രതീക്ഷിക്കാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
മാടമ്പിയിലെ ചിത്രങ്ങള്‍
പരുന്തിലെ ചിത്രങ്ങള്‍


Click it and Unblock the Notifications