നല്ലൊരു വേഷം കിട്ടിയാലുടന്‍ വിവാഹം- ഭാവന

ഫിലിം ഇന്‍ഡസ്ട്രിയിലെത്തുന്ന ഏതൊരു നടിയ്ക്കും തന്റെ അഭിനയമികവ് വെളിപ്പെടുത്തുന്ന കുറച്ച് സിനിമകളെങ്കിലും ലഭിയ്ക്കാറുണ്ട്. എന്നാല്‍ അങ്ങനെ എടുത്തുപറയാവുന്ന സിനിമകള്‍ തനിയ്ക്കില്ലെന്നും നമ്മള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഈ തൃശൂര്‍ക്കാരി പറയുന്നു.
വിവാഹജീവിതത്തെക്കുറിച്ച് പലരും ചോദിയ്ക്കാറുണ്ട്. അപ്പോഴൊക്കെ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിയ്ക്കാനുള്ള ആഗ്രഹമാണ് എന്റെ ഉള്ളിലുണ്ടാവുക. അങ്ങനെയൊന്ന് ലഭിച്ചതിന് ശേഷം വിവാഹജീവിതത്തിലേക്ക് കടന്നാല്‍ മതിയെന്നാണ് തീരുമാനം- ഭാവന വ്യക്തമാക്കി.


Click it and Unblock the Notifications