»   » ചാലക്കുടിയില്‍ മമ്മൂട്ടിയുടെ കോബ്രയിറങ്ങി

ചാലക്കുടിയില്‍ മമ്മൂട്ടിയുടെ കോബ്രയിറങ്ങി

Posted By:
Subscribe to Filmibeat Malayalam
Cobra
മമ്മൂട്ടിയെ നായകനാക്കി ലാല്‍ സംവിധാനം ചെയ്യുന്ന കോബ്രയുടെ ചിത്രീകരണത്തിന് തുടക്കം. നവംബര്‍ 30ന് തൃശൂരിലെ ചാലക്കുടിയിലാണ് മമ്മൂട്ടി-ലാല്‍ ടീമിന്റെ കോബ്രയുടെ വിളയാട്ടം തുടങ്ങിയിരിക്കുന്നത്.

നവംബര്‍ 28ന് സംവിധായകനും സ്റ്റില്‍ ക്യാമറാമാനുമായ മാര്‍ട്ടിന്‍ പ്രാക്കാട്ട് കോബ്രയുടെ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. തൊമ്മനും മക്കളും, ബ്ലാക്ക്, ബെസ്റ്റ് ആക്ടര്‍ എന്നീ സൂപ്പര്‍ഹിറ്റുകളില്‍ മമ്മൂട്ടിയുമായി ഒന്നിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ലാല്‍ സൂപ്പര്‍സ്റ്റാറിനെ നായകനാക്കി ഒരു സിനിമയൊരുക്കുന്നത്.

കോബ്രയില്‍ മമ്മൂട്ടി രാജയായി വേഷമിടുമ്പോള്‍ സുഹൃത്ത് കരിയെന്ന കഥാപാത്രവുമായി ലാലും ചിത്രത്തില്‍ തകര്‍പ്പന്‍ റോളില്‍ എത്തുന്നുണ്ട്. കോബ്രയെന്ന പേരിലാണ് ഈ സുഹൃത്തുക്കള്‍ അറിയിപ്പെടുന്നത്. മമ്മൂട്ടിയും ലാലും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രം പ്ലേഹൗസാണ് റിലീസ് ചെയ്യുക.

കനിഹയും ലക്ഷ്മി റായിയും നായികമാരായെത്തുന്ന ചിത്രത്തില്‍ സലിം കുമാര്‍, ലാലു അലക്‌സ്, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍ എന്നിങ്ങനെ വന്‍താര നിര തന്നെ അണിനിരക്കുന്നുണ്ട്.

English summary
Popular director-actor Lal's next directorial venture 'Cobra', starring megastar Mammootty in the lead,will starts rolling from November 30th inChalakudy area.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam