»   » വിനീതിന്റെ ചിത്രവുമായി ശ്രീനി വരുന്നു

വിനീതിന്റെ ചിത്രവുമായി ശ്രീനി വരുന്നു

Posted By:
Subscribe to Filmibeat Malayalam
Sreenivasan And Vineeth Sreenivasan
നിരൂപകപ്രശംസയും വാണിജ്യവിജയവും ഒരുപോലെ നേടിയ മലര്‍വാടി ആര്‍ട്‌സ് ക്ലബിന് ശേഷം വിനീത് ശ്രീനിവാസന്‍ വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങഉുന്നു. ശ്രീനിവാസന്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ വിനീതും മുകേഷുമായിരിക്കും പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.

കഥ പറയുമ്പോള്‍ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ലൂമിയര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ഇനിയും പേരിടാത്ത ചിത്രം വിനീതിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ്.

മലര്‍വാടിയിലൂടെ വിനീത് അവതരിപ്പിച്ച നിവിന്‍ പോളിയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. പ്രണയപശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥാജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിയ്ക്കുന്നത്.

English summary
Vineeth Sreenivasan is directing his next film, yet to be named, and it will be produced by his father Sreenivasa

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam