»   » രണ്ടാമൂഴത്തില്‍ മമ്മൂട്ടിയോ ലാലോ?

രണ്ടാമൂഴത്തില്‍ മമ്മൂട്ടിയോ ലാലോ?

Posted By:
Subscribe to Filmibeat Malayalam
Hariharan and MT Vasudevan Nair
മലയാളത്തിന്റെ പ്രിയകഥാകാരന്‍ എംടി വാസുദേവന്റെ മികച്ച നോവലുകളിലൊന്നായ രണ്ടാമൂഴം അഭ്രപാളികളിലേക്ക്. എംടിയുടെ കഥകള്‍ക്ക് ഏറ്റവുമധികം ചലച്ചിത്രഭാഷ്യം രചിയ്ക്കാന്‍ ഭാഗ്യം ലഭിച്ച സംവിധായകന്‍ ഹരിഹരന്‍ തന്നെയായിരിക്കും രണ്ടാമൂഴവും വെള്ളിത്തിരയിലെത്തിയ്ക്കുക.

ചരിത്രം രചിച്ച പഴശ്ശിരാജയ്ക്ക് ശേഷം ഹരിഹന്‍ ഒരുക്കുന്ന ചിത്രം ചലച്ചിത്രമാക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ച കാര്യം ഹരിഹരന്‍ തന്നെ സ്ഥിരീകരിച്ചുകഴിഞ്ഞു. ഏതൊരു സംവിധായകനും വെല്ലുവിളിയാവുന്നതാണ് രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമെന്ന് ഒരു അഭിമുഖത്തില്‍ ഹരിഹരന്‍ പറഞ്ഞിരുന്നു.

മുപ്പത്തിരണ്ട് വര്‍ഷം മുമ്പാണ് എംടി-ഹരിഹരന്‍ സഖ്യം ആദ്യമൊന്നിയ്ക്കുന്നത്.. 1979ല്‍ തുടങ്ങി ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയെന്ന സിനിമയില്‍ തുടങ്ങി പഴശ്ശിരാജ വരെ എത്തിനില്‍ക്കുന്ന ഈ കൂട്ടുകെട്ടില്‍ നഖഷക്ഷതങ്ങള്‍, പഞ്ചാഗ്നി, ഒരു വടക്കന്‍വീരഗാഥ എന്നിങ്ങനെ ഒരുപിടി നല്ല സിനിമകളാണ് മലയാളിയ്ക്ക് ലഭിച്ചത്.

പഴശ്ശിരാജയ്ക്ക് ഇവര്‍ വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷകള്‍ മാനംമുട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. ആ പ്രതീക്ഷകള്‍ സഫലീകരിയ്ക്കുന്ന തരത്തില്‍ ഒരു സിനിമയൊരുക്കാന്‍ തന്നെയാണ് ഇവരുടെ ശ്രമം. രണ്ടാമൂഴത്തിന്റെ തിരക്കഥാജോലികള്‍ എംടി ആരംഭിച്ചുവെന്നാണ് സൂചനകള്‍. മലയാളത്തിന് പുറമെ മറ്റുചില ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ വിവിധ പ്രതിഭകള്‍ ഒന്നിയ്ക്കുമെന്നാണ് അറിയുന്നത്.

ഭീമന്റെ കാഴ്ചപ്പാടിലൂടെയുള്ള മഹാഭാരതമാണ് രണ്ടാമൂഴത്തിലൂടെ എംടിയുടെ തൂലികയില്‍ പിറന്നത്. നായകകഥാപാത്രമായ ഭീമനെ ആര്‍ അവതരിപ്പിയ്ക്കുമെന്നാണ് അപ്പോള്‍ ചോദ്യമുയരുക? എംടി-ഹരിഹരന്‍ ടീമിന്റെ വിശ്വസ്ത നടന്‍ മമ്മൂട്ടിയായിരിക്കും ഭീമനായെത്തുകയെന്ന് പലരും കരുതുന്നു. അതേസമയം ഛായാമുഖിയെന്ന നാടകത്തിലൂടെ അരങ്ങില്‍ ഭീമനെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച മോഹന്‍ലാലാവും ചിത്രത്തില്‍ നായകനായെത്തുന്നത് കരുതുന്നവരും ഏറെയാണ്. കാത്തിരിയ്ക്കാം വെള്ളിത്തിരയിലെ ഭീമന്‍ ആരാവുമെന്ന് അറിയാന്‍!

English summary
M.T.Vasudevan Nair's masterpiece novel Randamoozham is going to be made into a film by noted director Hariharan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam