»   » പണ്ഡിറ്റുമായി ഒരു പ്രശ്‌നവുമില്ല: ബാബുരാജ്

പണ്ഡിറ്റുമായി ഒരു പ്രശ്‌നവുമില്ല: ബാബുരാജ്

Posted By:
Subscribe to Filmibeat Malayalam
Pandit-Baburaj
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മോളിവുഡിലെ പുതിയ സൂപ്പര്‍ സ്റ്റാറിനെ കല്ലെറിഞ്ഞവരുടെ കൂട്ടത്തില്‍ ഏറ്റവും നന്നായി തിളങ്ങിയത് നടന്‍ ബാബുരാജായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ തന്റെ മേല്‍ പതിഞ്ഞ ഇമേജെല്ലാം സാള്‍ട്ട് ആന്റ് പെപ്പറിലൂടെ കഴുകിക്കളഞ്ഞ ബാബുരാജ് രൂക്ഷമായാണ് പണ്ഡിറ്റിനെയും അദ്ദേഹത്തിന്റെ സിനിമയെയും ടോക് ഷോയില്‍ വിമര്‍ശിച്ചത്.

ബാബുരാജിന്റെ അതിരുവിട്ട പരാമര്‍ശങ്ങള്‍ക്കെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നു. പണ്ഡിറ്റ് ഒരു മണ്ടനാണെന്നും വകയ്ക്കുകൊള്ളാത്തവനെന്നും സ്ഥാപിച്ചെടുക്കുകയാരുന്നു ടോക് ഷോയുടെ ലക്ഷ്യമെന്ന് വരെ ആക്ഷേമുയര്‍ന്നിരുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞാവണം പണ്ഡിറ്റിനെതിരെയുള്ള ഭാഷ മയപ്പെടുത്താന്‍ ബാബുരാജ് തീരുമാനിച്ചത്.

പണ്ഡിറ്റിന്റെ സിനിമയോട് തനിയ്ക്ക് എതിര്‍പ്പില്ലെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞത്. പണ്ഡിറ്റിന്റെ സിനിമകള്‍ കാണാന്‍ പ്രേക്ഷകരുണ്ടെങ്കില്‍ അതിന് പിന്നില്‍ മറ്റു ചില കാരണങ്ങളാണ്. ശ്രീനിവാസന്‍ സിനിമകളില്‍ അദ്ദേഹം സ്വയം കോമാളിത്തം കാട്ടി പ്രേക്ഷകരെ ചിരിപ്പിയ്ക്കാറുണ്ട്. എന്നാല്‍ താന്‍ ചെയ്യുന്നതെന്തെന്ന് ശ്രീനിയ്ക്കറിയാം. എന്തിനാണ് ആളുകള്‍ ചിരിയ്ക്കുന്നതെന്നും അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്.

ഒരു രസത്തിന് വേണ്ടിയാണ് ജനം പണ്ഡിറ്റിന്റെ സിനിമ കണ്ടത്. എന്നാലവരെല്ലാം തന്റെ ആരാധകരാണെന്ന് അദ്ദേഹം അറിഞ്ഞോ അറിയാതെയോ ധരിച്ചുവച്ചിരിയ്ക്കുകയാണ്. അദ്ദേഹവുമായി എനിയ്ക്ക് യാതൊരു പ്രശ്‌നവുമില്ല-ബാബുരാജ് വ്യക്തമാക്കി. അതേസമയം സ്വയം സൂപ്പര്‍സ്റ്റാര്‍ പദവി എടുത്തണിഞ്ഞ സന്തോഷ് വര്‍ഷങ്ങളായി ഈ ഫീല്‍ഡിലുള്ള സംവിധായകരെയും നടന്‍മാരെയും വിമര്‍ശിയ്ക്കുന്നത് തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്നും ബാബുരാജ് പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam