twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരെതിര്‍ത്താലും തിലകനെ അഭിനയിപ്പിക്കും: ലെനിന്‍

    By Lakshmi
    |

    Lenin Rajendran
    അമ്മ- തിലകന്‍ വിവാദത്തില്‍ സംവിധായകരും നിര്‍മ്മാതാക്കളും പ്രമുഖ നടന്മാരും എല്ലാം തിലകനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും അഡ്വാന്‍സ് നല്‍കിക്കഴിഞ്ഞ് ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതിനിടെ പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ തിലകനെ പിന്തുണച്ച് രംഗത്ത്.

    ആരെതിര്‍ത്താലും തിലകന് പറ്റിയ റോള്‍ തന്റെ പടത്തിലുണ്ടെങ്കില്‍ അതില്‍ താന്‍ തിലകനെത്തന്നെ അഭിനയിപ്പിച്ചിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം ദുബയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലെനിന്‍ രാജേന്ദ്രന്‍ അമ്മ-തിലകന്‍ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

    ഇതിനൊപ്പം തന്നെ താരസംഘടനകള്‍ ട്രേഡ് യൂണിയന്‍ സംസ്‌കാരത്തിലേയ്ക്ക് അധപതിയ്ക്കകുയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുമുണ്ട്.

    വിവിധ ചിത്രങ്ങളിലെ അഭിനയിത്തിലൂടെ പ്രതിഭതെളിയിച്ചയാളാണ് തിലകന്‍. അദ്ദേഹത്തെ അഭിനയിപ്പിക്കില്ലെന്ന് പറയുന്നത് മണ്ടത്തരമാണ്. ഒരു കലാകാരനെ തടയുന്നത് ഹീനമായ പ്രവൃത്തിയാണ്. മലയാള ചലച്ചിത്രലോകത്ത് എന്തൊക്കെയോ അരുതാത്തത് നടക്കുന്നുണ്ട്.

    സംഘടനയാകുമ്പോള്‍ പരസ്പരം സഹകരിച്ച് സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണം, അല്ലാതെ പരസ്യമായി വിഴുപ്പലക്കരുത്. പണ്ടത്തെ ചുമട്ടുതൊഴിലാളികളുടെ ട്രേഡ് യൂണിയനിസമാണ് ഇവിടെ നടക്കുന്നത്.

    സര്‍ഗാത്മകത ഏറെ ആവശ്യമുള്ള ഈ മേഖലയില്‍ ട്രേഡ് യൂണിയനിസത്തിന് എന്തൊക്കെ ആവാമെന്നും ആയിക്കൂടെന്നും അതിരുകള്‍ തീരുമാനിക്കണം- അദ്ദേഹം പറഞ്ഞു.

    എന്തായാലും തിലകന് വേണ്ടി ശക്തമായി വാദിച്ചുകൊണ്ട് രംഗത്തുവന്ന ലെനിന്‍ വരും ദിവസങ്ങള്‍ എന്തൊക്കെ നടപടികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യം കണ്ടുതന്നെ അറിയണം. പ്രമുഖരെല്ലാം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിനിടെയാണ് ലെനിന്‍ തിലകനുവേണ്ടി ശബ്ദമുയര്‍ത്തിയിരിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X