»   » നടി സൗമ്യയെ കുത്തിയതിന് പിന്നില്‍ കല്യാണത്തര്‍ക്കം

നടി സൗമ്യയെ കുത്തിയതിന് പിന്നില്‍ കല്യാണത്തര്‍ക്കം

Posted By:
Subscribe to Filmibeat Malayalam
Soumya
കന്നഡ സിനിമയിലെ യുവനടി സൗമ്യയെ കാമുകന്‍ അക്രമിച്ചതിന് പിന്നില്‍ വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയാണ് കാമുകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സൗമ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. വയറിന് കുത്തേറ്റ സൗമ്യയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിയ്ക്കുന്നത്.

2009 മുതല്‍ ഒരുമിച്ച് താമസിയ്ക്കുന്ന സൗമ്യയും അനിലും തമ്മില്‍ കുറച്ചുനാളായി അസ്വാരസ്യത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പൊലീസ് സര്‍വീസില്‍ നിന്നും പുറത്തായ അനില്‍ മുന്‍ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് സൗമ്യയുമൊത്ത് ബാംഗ്ലൂരിലെ ജുഡീഷ്യല്‍ ലേഔട്ടില്‍ താമസമാരംഭിച്ചത്. ആ ബന്ധത്തില്‍ അനിലിന് ഒരു കുട്ടിയുമുണ്ടായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള നിയമനടപടികള്‍ക്ക് അനിലിനെ സഹായിച്ചത് സൗമ്യയായിരുന്നുവെന്ന് പറയപ്പെടുന്നു.

അടുത്തകാലത്തായി വിവാഹത്തെച്ചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കം പതിവായിരുന്നത്രേ. തന്നെ അനില്‍ സംശയിച്ചു തുടങ്ങിയെന്നറിഞ്ഞതോടെ വീട് വിട്ടുപോകുമെന്നും സൗമ്യ ഭീഷണി മുഴക്കിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് രണ്ട് പുരുഷസുഹൃത്തുക്കളുമായി സൗമ്യ സംസാരിച്ചു നില്‍ക്കുന്നതാണ് അനിലിനെ പ്രകോപിപ്പിച്ചത്. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കത്തിയെടുത്ത് സൗമ്യയെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. സുഹൃത്തുക്കളാണ് സൗമ്യയെ പിന്നീട് ശുപത്രിയിലെത്തിച്ചത്.

സംഭവമറിഞ്ഞെത്തിയ പൊലീസിനെ കണ്ടയുടന്‍ അനില്‍ വീടിനുള്ളില്‍ കയറി കതക് അടച്ചിടുകയും അടുത്തുവരരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പൊലീസ് വീട്ടില്‍ കയറിയാല്‍ ഗ്യാസ് സിലിണ്ടറിന് തീകൊളുത്തി മരിയ്ക്കുമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ വാതില്‍ തുറക്കുകയും അനിലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇതിനിടെ അനില്‍ കത്തിയെടുത്ത് സ്വയം കുത്തി ജീവനൊടുക്കാനും ശ്രമിച്ചു. സാരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. അനിലിനെതിരെ കൊലപാതകശ്രമത്തിനും ആത്മഹത്യശ്രമത്തിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
An aspiring Kannada film actress was allegedly attacked by her live-in partner at her Judicial Layout residence in the City on Tuesday.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam