മീര കോടതിയില്‍; തീരുമാനം നാലിന്

കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മീര ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി കീഴ്‌ക്കോടതിയെ സമീപിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആഗസ്റ്റ് എട്ടിനകം കീഴ്‌ക്കോടതിയെ സമീപിയ്ക്കാമെന്നായിരു്‌നു നിര്‍ദേശം. ഇതുപ്രകാരം മീര ജാസ്മിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പിവി ഹരി സമയം ചോദിയ്ക്കുകയായിരുന്നു.
നാല് വര്‍ഷം മുമ്പ് സ്വപ്‌നമാളിക എന്ന സിനിമയില്‍ അഭിനയിക്കാനായി അഡ്വാന്‍സ് വാങ്ങി അഭിനയിക്കാനെത്തിയില്ലെന്നാണ് മീരയ്‌ക്കെതിരായ പരാതി. കോഴിക്കോട്ടെ കരിമ്പില്‍ ഫിലിംസാണ് പരാതി നല്‍കിയത്.
നടന്‍ പൃഥ്വിരാജിനെയും പ്രതിയാക്കിയിരുന്നെങ്കിലും അഡ്വാന്‍സ് തിരിച്ചുകൊടുത്ത് അദ്ദേഹം കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.


Click it and Unblock the Notifications