വാധ്യാറിലെ അധ്യാപിക

പിന്നീട് വന്ന ശങ്കര്‍-മേനക കൂട്ടുകെട്ട് മലയാളസിനിമയുടെ മുതല്‍ക്കൂട്ടായി മാറി. പ്രണയകഥകളുടെ ഒരേടുതന്നെ ഇരുവരും അഭിനയിച്ചുതീര്‍ത്തു. പിന്നീട് മേനക മലയാളത്തിന്റെ മരുമകളായി സുരേഷിന്റെ ഭാര്യയായി തിരുവനന്തപുരത്ത് എത്തി. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ മേനക ടീം എത്രയോ നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു.
ഏറ്റവും ഒടുവില്‍ ഇപ്പോള്‍ രതിനിര്‍വേദത്തിന്റെ പുതിയ പതിപ്പും. വിവാഹത്തോടെ അഭിനയം നിര്‍ത്തി വീട്ടമ്മയായ മേനക വീണ്ടും ക്യാമറയ്ക്ക് മുന്നിലേയ്ക്ക് വരുകയാണ്. ഫാസിലിന്റെ ലിവിങ് ടുഗതറായിരുന്നു തിരിച്ചുവരവ് ചിത്രം.
പിന്നീട് വാധ്യാര്‍ എന്ന ചിത്രത്തില്‍ യുപി സ്‌കൂളിലെ പ്രധാനാധ്യാപികയായി വീണ്ടും എത്തുകയാണിവര്‍. പുതിയ രൂപഭാവങ്ങളില്‍ കരുത്തുറ്റതും പക്വതയാര്‍ന്നതുമായ ഒരുപിടി കഥാപാത്രങ്ങള്‍ മേനകയെക്കാത്തിരിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കാം.
മുന്‍പേജില്‍
മേനക തിരിച്ചുവരുമ്പോള്‍


Click it and Unblock the Notifications











