»   » നയന്‍താര വാക്കുമാറ്റി; മാനേജര്‍ രാജിവച്ചു

നയന്‍താര വാക്കുമാറ്റി; മാനേജര്‍ രാജിവച്ചു

Posted By:
Subscribe to Filmibeat Malayalam
Nayantara
വിവാഹം, ഏറ്റുപോയ ചിത്രങ്ങള്‍ എല്ലാംകൂടി നയന്‍താര തിരക്കിലാണ്, ഇതിനൊപ്പം പലേടത്തുനിന്നായി ഗോസിപ്പുകള്‍ പ്രതിഷേധങ്ങള്‍ അങ്ങനെ നിറയെ പ്രശ്‌നങ്ങള്‍.

ഇതിനിടെ താരത്തിന്റെ മാനജേരും ജോലി മതിയാക്കി പോയി. നയന്‍സിന്റെ മാനേജരായ അജിത് ആണ് ആ പദവി വേണ്ടെന്ന് വച്ച് പിന്‍മാറിയത്. പ്രഭുദേവയുമായുള്ള വിവാഹശേഷം സിനിമ ചെയ്യണോ എന്നത് സംബന്ധിച്ച് നയന്‍സിന് വ്യക്തതയില്ലാത്തതാണ് മാനേജരെ ചൊടിപ്പിച്ചിരിക്കുന്നത്.

ആദ്യം വിവാഹശേഷം പടം ചെയ്യില്ലെന്നായിരുന്നു താരത്തിന്റെ തീരുമാനും, അതിനാല്‍ത്തന്നെ പുതിയ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കേണ്ടെന്ന് നയന്‍സ് അജിത്തിനോട് പറഞ്ഞു. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പടങ്ങള്‍ എല്ലാം വേണ്ടെന്നു വയ്‌ക്കേണ്ട നല്ല കഥയാണെങ്കില്‍ ഏറ്റുകൊള്ളാന്‍ നിര്‍ദ്ദേശം നല്‍കി.

ഇതനുസരിച്ച് രണ്ട് നിര്‍മ്മാതാക്കള്‍ക്ക് അജിത്ത് നയന്‍താരയുടെ കാള്‍ഷീറ്റ് നല്‍കി. എന്നാല്‍ വീണ്ടും രണ്ടുദിവസം കഴിഞ്ഞപ്പോള്‍ താന്‍ ഇനി അഭിനയിക്കുന്നില്ലെന്ന് നയന്‍താര വ്യക്തമാക്കി. കാള്‍ഷീറ്റ് നല്‍കിയവരോടെല്ലാം അജിത്ത് ഇക്കാര്യം പറയുകയും ചെയ്തു.

പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നയന്‍സ് വീണ്ടും അഭിനയിക്കാമെന്ന് തീരുമാനിച്ചു. അപ്പോഴേയ്ക്കും മാനേജര്‍ക്ക് ഏതാണ്ട്് മടുത്തിരുന്നു, നയന്‍താരയുടെ മാനേജര്‍പ്പണി അവസാനിപ്പിക്കാനും ഇയാള്‍ തീരുമാനിച്ചു.

നയന്‍താരയ്ക്ക് കാര്യങ്ങളില്‍ ഒരു വ്യക്തതയുമില്ലെന്നും തന്നെ നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ നാണം കെടുത്തുകയാണ് താരം ചെയ്തതെന്നും ്അജിത്ത് ആരോപിച്ചു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X