»   » അനൂപ് മേനോനും മേഘ്‌നയും തമ്മിലെന്ത്?

അനൂപ് മേനോനും മേഘ്‌നയും തമ്മിലെന്ത്?

Posted By:
Subscribe to Filmibeat Malayalam
Meghna Raj-Anoop Menon
തീയില്ലാതെ പുകയുണ്ടാവില്ലെന്നത് ലോക നിയമം. പ്രണയത്തിന്റെ കാര്യവും ഏതാണ്ടിതുപോലെ തന്നെ. പ്രണയമില്ലെന്ന് പറയുമ്പോഴേ ഉറപ്പിയ്ക്കാം, അവിടെന്തോ ഉണ്ടെന്ന്. അനൂപ് മേനോനുമായി പ്രണയമില്ലെന്ന് ഗ്ലാമര്‍താരം മേഘ്‌നരാജ് പറയുമ്പോഴും ഇങ്ങനെ സംശയിക്കാം.

ഇതേക്കുറിച്ച് നാട്ടുകാര്‍ പറയുന്നതൊന്നും താന്‍ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് മേഘ്‌ന പറയുന്നു. അനൂപ് എന്റെ അടുത്തൊരു സുഹൃത്ത് മാത്രമാണ്- നടി വിശദീകരിയ്ക്കുന്നു.

യഥാര്‍ത്ഥത്തില്‍ അനൂപും മേഘ്‌നയും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയാണ് ഇങ്ങനെയൊരു ഗോസിപ്പിന് വഴിയൊരുക്കിയത്. ഇവരൊന്നിച്ച ബ്യൂട്ടിഫുള്‍ വന്‍വിജയം കൊയ്തിരുന്നു. നമുക്കു പാര്‍ക്കാന്‍ എന്ന ചിത്രത്തിലാണ് ഈ ജോഡികള്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന് പിന്നാലെ കെ മധു സംവിധാനം ചെയ്യുന്ന ബാങ്കിങ് ഹവേഴ്‌സ് 10 ടു 4 എന്ന ചിത്രത്തിലും ഇവര്‍ ഒന്നിയ്ക്കുന്നുണ്ട്.

ഒന്നിനു പിന്നാലെ ഒന്നൊന്നായി ഇവരെ കേന്ദ്രീകരിച്ച് സിനിമകള്‍ വരുന്നതാണ് ഗോസിപ്പുകള്‍ക്ക് വളമാകുന്നത്. എന്നാലിതൊന്നും തന്നെ അലട്ടുന്നില്ലെന്ന് മേഘ്‌ന പറയുന്നു. ഇത്തിരി അപവാദമുണ്ടായാലും മലയാളത്തില്‍ തന്റെ താരമൂല്യം കുതിച്ചുകയറുന്നത് നടിയെ സന്തോഷിപ്പിയ്ക്കുന്നുണ്ട്.

English summary
Actress Meghna Raj has brushed aside rumors of a romance with co-star Anoop Menon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam