»   » വിവാഹം: പ്രിയാമണി നയം വ്യക്തമാക്കുന്നു

വിവാഹം: പ്രിയാമണി നയം വ്യക്തമാക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Priyamani
പെണ്ണു കെട്ടാന്‍ നേരമില്ലെന്ന് പറയുന്ന നടന്‍മാര്‍ നമ്മുടെ സിനിമാഫീല്‍ഡില്‍ ഏറെയാണ്. അതേസമയം കെട്ടാന്‍ നേരമില്ലെന്ന് പറയുന്ന താരസുന്ദരിമാരുടെ എണ്ണം തീരെ കുറവുമാണ്. എന്നാല്‍ ഇത്തരക്കാരില്‍ നിന്ന് അകലം പാലിയ്ക്കുകയാണ് പ്രിയാമണി.

മാദകമേനിയുടെ വശ്യതയില്‍ തെന്നിന്ത്യയിലാകെ പാറിനടന്ന് അഭിനയിക്കുന്ന പ്രിയാമണി പറയുന്നത്് തനിയ്ക്കിപ്പോള്‍ കെട്ടാന്‍ നേരമില്ലെന്നാണ്. മിന്നുകെട്ട് ഉടനെയുണ്ടാവുമെന്ന വാര്‍ത്തകള്‍ ഫീല്‍ഡില്‍ പ്രചരിച്ചപ്പോഴാണ് പ്രിയ നയം വ്യക്തമാക്കിയത്.

സഹോദരന്റെ വിവാഹാലോചനകളാണ് ഇത്തരത്തിലൊരു അഭ്യൂഹത്തിന് വഴിതെളിച്ചതെന്നും പ്രിയയ്ക്ക് മനസ്സിലായിട്ടുണ്ട്. സഹോദരന് കല്യാണക്കാര്യം വന്നപ്പോള്‍ പ്രിയയ്ക്കും കെട്ടുപ്രായമായെന്ന് പിതാവ് ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ വിവാഹത്തെക്കാള്‍ കരിയറിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രിയാമണി പിതാവിനെ അറിയിച്ചതോടെ ആലോചനകളും അതോടെ അവസാനിച്ചു.

വിവാഹം പോലൊരു ചെറിയൊരു കാര്യത്തിനൊന്നും പ്രിയയ്ക്ക് ഇപ്പോള്‍ സമയമില്ലെന്ന് ചുരുക്കം.
പ്രണയത്തെക്കുറിച്ച് ചോദിച്ചാല്‍ എല്ലാം തികഞ്ഞ ഒരാളെ കണ്ടെത്തിയിട്ടില്ലെന്നും അതുണ്ടായാല്‍ കല്യാണം ഉടന്‍ ഉണ്ടാവുമെന്നുമാണ് പ്രിയ പറയുന്നത്. ടോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന പ്രിയാമണി ഗ്ലാമറിനോട് തത്കാലം നോ പറയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

English summary
Priyamani says she has no time for marriage as she is busy right now. This was in response to the news going around that her wedding was imminent. The news of her brother?s betrothal could have unleashed such rumours, she feels.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam