മുന്നില്‍ സൂപ്പറുകള്‍; അന്‍വര്‍ പിന്‍വലിഞ്ഞു

റംസാന് റിലീസ് തീരുമാനിച്ച ചിത്രം ഒക്ടോബര്‍ 15ലേക്കാണ് നീട്ടിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ശിക്കാര്‍, മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്നീ സിനിമകളുമായുള്ള മത്സരം ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് അന്‍വര്‍ പിന്‍വലിഞ്ഞിരിയ്ക്കുന്നത്. കോമഡി രാജാക്കാന്മാരായ റാഫി മെക്കാര്‍ട്ടിന്‍മാരുടെ ജയറാം ചിത്രമായ മേക്കപ്പ്മാനും റംസാന് എത്തുന്നുണ്ട്.
ആഘോഷവേളയില്‍ പ്രേക്ഷകരുടെ ഫസ്റ്റ് ചോയിസ് സൂപ്പര്‍താരങ്ങളാകുമെന്നതിനാലാണ് സിനിമയുടെ റിലീസ് മാറ്റാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതെന്ന് അറിയുന്നു. അതേ സമയം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകുന്നതാണ് റിലീസ് മാറ്റിയതിന് കാരണമായി നിര്‍മാതാക്കള്‍ പറയുന്നത്.
അമല്‍ നീരദിന്റെ ആദ്യ ചിത്രമായ ബിഗ്ബിയിലുണ്ടായിരുന്ന ആര്‍ ഉണ്ണിയുടെ സഹായത്തോടെ സംവിധായകന്‍ തന്നെയാണ് അന്‍വറിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. മംമ്ത, പൃഥ്വിരാജ്, ലാല്‍, എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്ന ചിത്രം കേരളത്തില്‍ സമീപകാലത്ത് ശക്തിപ്രാപിച്ച തീവ്രവാദത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിയ്ക്കപ്പെടുന്നത്.


Click it and Unblock the Notifications











