»   » രണ്ടുവര്‍ഷത്തേയ്ക്ക് പൃഥ്വിയ്ക്ക് ഡേറ്റില്ല

രണ്ടുവര്‍ഷത്തേയ്ക്ക് പൃഥ്വിയ്ക്ക് ഡേറ്റില്ല

Posted By:
Subscribe to Filmibeat Malayalam
Prithviraj
യുവതാരം പൃഥ്വിരാജിന് രണ്ടു വര്‍ഷത്തേയ്ക്ക് ഡേറ്റില്ല. മലയാളത്തിലും അന്യഭാഷകളിലുമായി ഒരുകൂട്ടം പ്രൊജക്ടുകള്‍ക്കായി പൃഥ്വിരാജ് ഡേറ്റ് നല്‍കിക്കഴിഞ്ഞു.

ചുരുക്കിപ്പറഞ്ഞാല്‍ കൈനിറയെ സിനിമകള്‍. മലയാളത്തില്‍ അമല്‍ നീരദിന്റെ അന്‍വര്‍ ഉള്‍പ്പടെ റിലീസിന് തയ്യാറായ ഒരു കൂട്ടം ചിത്രങ്ങളുമുണ്ട്. മലയാളത്തിലും തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുമായി ഇരുപത്തിയഞ്ചോളം പ്രൊജ്ക്ടുകളാണ് പൃഥ്വി നായകനായി ഒരുങ്ങുന്നത്.

തമിഴില്‍ മണിരത്‌നത്തിന്റെ രാവണന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത് പൃഥ്വിയുടെ കരിയറിന് വന്‍മുതല്‍ക്കൂട്ടായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ തേജാ ഭായി ആന്ററ് ഫാമിലി എന്ന കോമഡി ത്രില്ലറാണ് പൃഥ്വിയെ നായകനാക്കി അവസാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴില്‍ കോമഡിസ്പര്‍ശമുള്ള റോളുകള്‍ ചെയ്ത പൃഥ്വിയ്ക്ക്് മലയാളത്തില്‍ ഇതാദ്യമായിട്ടാണ് അത്തരത്തിലൊരു ചിത്രം ലഭിച്ചിരിക്കുന്നത്. എന്തായാലും മലയാളത്തിലെ വളര്‍ന്നുവരുന്ന സൂപ്പര്‍താരമാണ് പൃഥ്വിരാജ് എന്ന വിശേഷണം തീര്‍ച്ചയായും ഈ യുവ നടന് അര്‍ഹിക്കുന്നതാണ്.

ഒട്ടേറെ ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമിടയിലൂടെ കരിയറിന്റെ ഉയര്‍ച്ചയിലെത്തിയ പൃഥ്വിരാജ് എന്ന നടന്‍, പലപ്പോഴും മുഖം നോക്കാതെയുള്ള അഭിപ്രായപ്രകടനങ്ങള്‍ കൊണ്ടും ഉറച്ച നിലപാടുകള്‍ കൊണ്ടുമാണ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. എന്തായാലും മലയാളചലച്ചിത്രലോകത്തിലെ വരുംകാലം പൃഥ്വിയൂടേതുകൂടിയാണെന്നതില്‍ സംശയമില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam