ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു

By Ajith Babu

Prithviraj
മോഹന്‍ലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി എന്നിവര്‍ക്ക് ശേഷം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പൃഥ്വിരാജുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ്.

മമ്മൂട്ടി നായകനാക്കിയൊരുക്കിയ പ്രമാണി പരാജയപ്പെട്ടതിന്റെ ക്ഷീണം തിര്‍ക്കാനാണ് ഉണ്ണികൃഷ്ണന്‍ പൃഥ്വിയുമായി കൂട്ടുകുടുന്നത്. പറഞ്ഞുപഴകിയൊരു കഥയുമായി വന്ന പ്രമാണി പ്രേക്ഷകരെ ത്രില്ലടിപ്പിയ്ക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.

എന്നാല്‍ പൃഥ്വി ചിത്രത്തിന്റെ പേരിലൂടെ തന്നെ പ്രേക്ഷകരെ ആകര്‍ഷിയ്ക്കാനാണ് സംവിധായകന്റെ തീരുമാനം. ദ ത്രില്ലര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമ കേരളത്തില്‍ ഈയിടെ നടന്ന ഒരു കൊലപാതകക്കേസിനെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്.

ചിത്രത്തില്‍ പൃഥ്വി പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജാവേളയിലാണ് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നതെന്ന കാര്യം സംവിധായകന്‍ വെളിപ്പെടുത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X