»   » പ്രകാശ് രാജ് ഉടക്കിയത് പ്രതിഫലത്തെച്ചൊല്ലി?

പ്രകാശ് രാജ് ഉടക്കിയത് പ്രതിഫലത്തെച്ചൊല്ലി?

Posted By:
Subscribe to Filmibeat Malayalam
Ranjith
മനസ്സിലുള്ളത് തുറന്നുപറയുന്ന പ്രകൃതക്കാരനാണ് സംവിധായകന്‍ രഞ്ജിത്ത്. അപ്രിയമായ കാര്യങ്ങള്‍ മുഖം നോക്കാതെ പറയുന്ന സ്വഭാവം അദ്ദേഹത്തിന് ഏറെ ശത്രുക്കളെ സമ്പാദിച്ചുകൊടുത്തിട്ടുണ്ട്.

ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല, തന്റെ പുതിയ ചിത്രമായ സ്പിരിറ്റില്‍ നിന്ന് പിന്‍മാറിയ കോളിവുഡ് നടന്‍ പ്രകാശ് രാജിനെ രൂക്ഷമായ വാക്കുകള്‍ കൊണ്ടാണ് രഞ്ജിത്ത് വിമര്‍ശിയ്ക്കുന്നത്.

പ്രകാശ് രാജിന്റെ സമീപനം തീര്‍ത്തും അണ്‍പ്രൊഫഷണലാണെന്ന് രഞ്ജിത്ത് പറയുന്നു. ഒരു പ്രമുഖ വെബ്‌പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജിന്റെ ചെയ്തിയെ രഞ്ജിത്ത് വിമര്‍ശിച്ചത്. ആദ്യം സിനിമയില്‍ അഭിനയിക്കണമെന്ന് താത്പര്യം പ്രകടിപ്പിയ്ക്കുകയും പിന്നീട് ഇല്ലെന്ന് പറയുകയുമാണ് പ്രകാശ് രാജ് ചെയ്തത്. പ്രതിഫലത്തെച്ചൊല്ലിയാവണം അദ്ദേഹം പിന്‍മാറിയതെന്നും സംവിധായകന്‍ കരുതുന്നു.

എന്താായാലും പ്രകാശ് രാജിന്റെ പിന്മാറ്റം നേട്ടമാക്കിയിരിക്കുന്നത് ഉറുമിയുടെ തിരക്കഥാക്കൃത്ത് ശങ്കര്‍ രാമകൃഷ്ണനാണ്. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കാനുള്ള അവസരമാണ് ശങ്കറിനെ തേടിയെത്തിയിരിക്കുന്നത്. ഇതാദ്യമാണ് ഇത്രയും സ്‌ക്രീന്‍ സ്‌പേസുള്ള ഒരു വേഷം ഇദ്ദേഹത്തെ തേടിയെത്തുന്നത്. ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്റെ അപ്പിയറന്‍സും സിനിമാപ്രേമികളില്‍ താത്പര്യമുണര്‍ത്തിക്കഴിഞ്ഞു.

English summary
Director Ranjith is known to be a man who calls a spade a spade. Never the kind of person who indulges in euphemisms, the director has always had an opinion, and has had no trouble expressing it in precise terms either

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam