മോഹന്‍ലാലിനെ ആക്ഷേപിച്ചതില്‍ പങ്കില്ല
ഉദയനാണ് താരത്തിന്റെ രണ്ടാംഭാഗമെന്ന ആശയം അവതരിപ്പിച്ചത് ശ്രീനി തന്നെയായിരുന്നുവെന്ന് സജിന്‍ പറയുന്നു. സിനിമാനടിയെ വിവാഹം കഴിച്ച് സുഖമായി കഴിയുന്ന സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന്റെ ജീവിതത്തിലേക്ക് ആദ്യഭാര്യയിലുള്ള മകന്‍ കടന്നുവരുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങളായിരുന്നു ഇവര്‍ ആദ്യം ആലോചിച്ച കഥ.
എന്നാല്‍ ഈ വണ്‍ലൈന്‍ തിരക്കഥയാക്കി മാറ്റിയപ്പോള്‍ ഇതെല്ലാം ഒഴിവാക്കേണ്ടി വരുകയും മറ്റു ചിലതു കൂട്ടിച്ചേര്‍ക്കേണ്ടതായും വന്നു. തിരക്കഥാകൃത്തിന് മാത്രമല്ല, തനിയ്ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും ഇദ്ദേഹം പറയുന്നു.
മലയാള സിനിമയില്‍ ഇപ്പോള്‍ നടമാടുന്ന പൊങ്ങച്ചങ്ങളെക്കുറിച്ച് വിമര്‍ശിയ്ക്കുന്ന ആക്ഷേപഹാസ്യ ചിത്രമായിരുന്നു തന്റെ മനസ്സിലുണ്ടായിരുന്നത്. സിനിമയുടെ തിരക്കഥയെഴുതി വന്നപ്പോള്‍ വിമര്‍ശനം ഏകപക്ഷീയമായിപ്പോയെന്ന കാര്യം ഇദ്ദേഹം സമ്മതിയ്ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായവ്യത്യാസം തുറന്നുപ്രകടിപ്പിച്ചിരുന്നുവെന്നും സജിന്‍ പറയുന്നു.
ഒരു നവാഗതന്‍ നേരിടേണ്ടി വരുന്ന നിസ്സായഹതയാണ് സംവിധായകന് ഇവിടെ നേരിട്ടത്. ശ്രീനിവാസനെപ്പോലെ ഒരു വന്മരം ഉള്‍പ്പെട്ടെ പ്രൊജക്ടില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് തന്നെയാണ് പരിഗണിയ്ക്കപ്പെട്ടത്.
ശ്രീനി എഴുതിയ തിരക്കഥ തിരുത്തിയെഴുതാനോ മാറ്റം വരുത്താനോ കഴിവോ ശക്തിയോ തനിയ്ക്കില്ലായിരുന്നുവെന്നാണ് സജിന്‍ ഇതേപ്പറ്റി പറയുന്നത്. അങ്ങനെ ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കില്‍ താന്‍ ഈ പ്രൊജക്ടില്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഇദ്ദേഹം തുറന്നടിയ്ക്കുന്നു.
വര്‍ഷങ്ങളുടെ അലച്ചിലിന് ശേഷം ലഭിച്ച സിനിമ വിട്ടുകളായന്‍ മനസ്സിലെ സ്വാര്‍ഥത സമ്മതിച്ചില്ല. അതുകൊണ്ടു പല കാര്യങ്ങള്‍ക്കും കൂട്ടുനില്‍ക്കേണ്ടി വരികയായിരുന്നു. എന്നാല്‍ സിനിമയ്ക്ക് നേരിട്ട പാകപ്പിഴകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നില്ലെന്നും സജിന്‍ പറയുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications