വൈശാഖ രാജന് സജിന്‍ രാഘവിന്റെ മറുപടി

നിര്‍മാതാവ് വൈശാഖ രാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും സംവിധായകന്‍ അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്.സിനിമ തിയറ്റുകളിലെത്തിയ ഇരുപത്തിയഞ്ചാം ദിവസം പിന്നിടുമ്പോഴാണ് വൈശാഖ രാജന്‍ ആരോപണങ്ങളുമായി രംഗത്തെത്തുന്നത്.
എനിയ്‌ക്കൊരു കഴിവുമില്ലെങ്കില്‍ ഇത്രയും വലിയ തുക മുടക്കി സിനിമയെടുക്കാന്‍ തയാറായത് എന്തിനാണ്. അനാവശ്യമായ ബാധ്യതകള്‍ വരുത്തിവെച്ചുവെന്ന ആരോപണം ശരിയല്ല. മൂന്നര കോടി രൂപ മുടക്കില്‍ 72 ദിവസം കൊണ്ട് തീര്‍ത്ത സിനിമയാണിത്. നടീനടന്മാരുടെ ഡേറ്റ് പ്രശ്‌നങ്ങളും മഴയും കാരണം ആറുദിവസങ്ങളില്‍ ഷൂട്ടിങ് മുടങ്ങിയതൊഴിച്ചാല്‍ മുഴുവന്‍നേരവും ജാലി ചെയ്തുകൊണ്ടാണ് ഞങ്ങളെല്ലാവരും പടം തീര്‍ത്തത്.
രണ്ടേകാല്‍ കോടി രൂപയ്ക്ക് സിനിമയുടെ സാറ്റലൈറ്റ് അവകാശം വിറ്റുപോയിട്ടണ്ട്. ബാക്കി പണം മാത്രമേ പിരിഞ്ഞുകിട്ടാനുള്ളൂ. സിനിമയ്ക്ക് ആവശ്യമായ പരസ്യം നല്‍കുന്നതിന് നിര്‍മാതാവ് മടി കാണിച്ചുവെന്നും സജിന്‍ ആരോപിയ്ക്കുന്നു.
സിനിമയുടെ സഹകരിച്ച പലര്‍ക്കും അര്‍ഹമാ ശംബളം കിട്ടിയിരുന്നില്ല. ഇക്കാര്യം ചോദിച്ചതാണ് തനിയ്‌ക്കെതിരെ തിരിയാന്‍ കാരണമെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിയ്ക്കുന്ന മറ്റു സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ സരോജ് കുമാര്‍ മോശമെന്ന് പറയാനാവില്ല. നല്ല സിനിമയെടുക്കാനുള്ള പാഠങ്ങള്‍ ഈ സിനിമയില്‍ നിന്നും തനിയ്ക്ക് മനസ്സിലായെന്നും മലയാള സിനിമയിലെ പുതിയ വിവാദനായകന്‍ പറയുന്നു.
ആദ്യപേജില്‍
സരോജ് കുമാര്‍: അണിയറയില്‍ സംഭവിച്ചത്..


Click it and Unblock the Notifications