»   » സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ലാല്‍ നായകന്‍

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ലാല്‍ നായകന്‍

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikkad
ഒടുവില്‍ സത്യന്‍ അന്തിക്കാട് പുതിയ നായകനെ കണ്ടെത്തി. നേരത്തെ കരുതിയിരുന്നത് പോലെ മമ്മൂട്ടിയോ ദിലീപോ ഒന്നുമല്ല, മോഹന്‍ലാലില്‍ തന്നെയാണ് അന്തിക്കാട്ടുകാരന്‍ തന്റെ പുതിയ നായകനെ കണ്ടെത്തിയിരിക്കുന്നത്.

അവസാന ചിത്രമായ കഥ തുടരുന്നുവിന് തിയറ്ററുകളില്‍ പ്രതീക്ഷിച്ചൊരു സത്യന്‍ ഇഫക്ട് സൃഷ്ടിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു ചേഞ്ചിന് വേണ്ടി സത്യന്‍ ജയറാമിനെ കൈവിട്ട് ലാലിനൊപ്പം ചേരുന്നത്.

സംവിധായകന്‍ തന്നെ രചന നിര്‍വഹിയ്ക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിയ്ക്കുന്നത്. രസതന്ത്രത്തിനും ഇന്നത്തെ ചിന്താവിഷയത്തിനും ശേഷം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാടും ഒന്നിയ്ക്കുന്ന ചിത്രം നര്‍മ്മത്തില്‍ ചാലിച്ച ഒരുകുടുംബചിത്രമായിരിക്കുമെന്നാണ് സൂചന.

ലാല്‍ ഒഴിച്ചുള്ള താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം വേണു, ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിയ്ക്കുയാണ്.

റാഫി മെക്കാര്‍ട്ടിന്‍മാരുടെ ചൈനാ ടൗണിന് ശേഷം മാര്‍ച്ച് ആദ്യവാരത്തില്‍ സത്യന്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും. ഓണത്തിന് സത്യന്‍-ലാല്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam