»   » സിദ്ദിഖ് ക്രോണിക് ബാച്ച്‍ലര്‍ റീമേക്ക് ചെയ്യുന്നു

സിദ്ദിഖ് ക്രോണിക് ബാച്ച്‍ലര്‍ റീമേക്ക് ചെയ്യുന്നു

Posted By:
Subscribe to Filmibeat Malayalam
Siddique
സല്‍മാന്‍ ഖാനെ നായകനാക്കി ബോഡിഗാര്‍ഡ് ഹിന്ദിയില്‍ എടുത്തത്തിന് പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി ഹിന്ദിയിലെടുക്കാന്‍ സംവിധായകന്‍ സിദ്ധിക്ക് തയ്യാറെടുക്കുന്നുവെന്ന് സൂചന. മമ്മൂട്ടി-മുകേഷ്-രംഭ ടീമിന്റെ 'ക്രോണിക് ബാച്ച്‍ലറാ'ണത്രേ അടുത്തതായി ഹിന്ദിയിലെടുക്കാന്‍ സിദ്ദിഖ് ഒരുങ്ങുന്നത്.

ചിത്രത്തില്‍ സല്‍മാനായിരിക്കും മമ്മൂട്ടി ചെയ്ത വേഷം ചെയ്യുകയെന്നാണ് സൂചന. ബോഡിഗാര്‍ഡിന്റെ ഷൂട്ടിങ് കഴിഞ്ഞതോടെ ബോളിവുഡിലെ ഷൂട്ടിങ് അനുഭവത്തെക്കുറിച്ചും സല്‍മാനെക്കുറിച്ചുമെല്ലാം സിദ്ദിഖ് വളരെ നല്ല അഭിപ്രായങ്ങളായിരുന്നു പറഞ്ഞത്.

ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പ്് നല്ല വിജയമായിമാറുമെന്നാണ് സൂചനകള്‍, ചിത്രത്തിലെ പാട്ടുകള്‍ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്.

ചിത്രം വിജയിക്കുന്നതോടെ കേരളത്തില്‍ നിന്നെത്തി ബോളിവുഡില്‍ വിജയമാവര്‍ത്തിക്കുന്ന രണ്ടാമത്തെ സംവിധായകന്‍ എന്ന പേര് സിദ്ദിഖിന് സ്വന്തമാകും. കുറഞ്ഞ ചെലവില്‍ മികച്ച ചിത്രങ്ങളെടുക്കാനുള്ള സംവിധായകന്‍ പ്രിയദര്‍ശന്റെ കഴിവിനെ ഹിന്ദി ചലച്ചിത്രലോകം നേരത്തേ തന്നെ അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

അടുത്തിടെ നടന്‍ സല്‍മാനുമായുള്ള ഒരു അഭിമുഖത്തില്‍ ക്രോണിക് ബാച്ചിലര്‍ സിദ്ദിഖ് ഹിന്ദിയില്‍ എടുക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, സിദ്ദിഖിനോട് ആദ്യം എനിയ്ക്കായി ഒരു നല്ല മലയാളിക്കുട്ടിയെ കണ്ടെത്താന്‍ പറയൂയെന്നും കല്യാണം കഴിഞ്ഞിട്ടാവാം അടുത്ത ചിത്രമെന്നുമായിരുന്നു സല്‍മാന്റെ തമാശരൂപത്തിലുള്ള മറുപടി.

English summary
Malayali director Siddique may remake Mammmootty starrer Chronic Bachelor to hindi, reports saying that Salman Khan will be the hero,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam