»   » മകളുടെ സംരക്ഷണം 4 ദിവസം ഉര്‍വശിയ്ക്ക്

മകളുടെ സംരക്ഷണം 4 ദിവസം ഉര്‍വശിയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Urvashi
കൊച്ചി: താരദമ്പതികളായ മനോജ് കെ ജയന്‍- ഉര്‍വശി താരദമ്പതികളുടെ മകളായ തേജ ലക്ഷ്മിയെ (കുഞ്ഞാറ്റ) ഉര്‍വശിയുടെ താത്കാലിക സംരക്ഷണയില്‍ വിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു

ഏപ്രില്‍ 13 മുതല്‍ 16 വരെ അമ്മയ്‌ക്കൊപ്പം നല്‍കാനാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് ആന്റണി ഡൊമനിക് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

രാവിലെ 10ന് അഡ്വക്കേറ്റിന്റെ വസതിയില്‍ മനോജ് കെ ജയന്‍ എത്തിയ്ക്കണം. ദിവസവു വൈകുന്നേരം ആറിന് ഉര്‍വശി കുട്ടിയെ തിരിച്ചേല്‍പ്പിയ്ക്കണം. ഉര്‍വശിയുടെ താത്കാലിക കസ്റ്റഡിയിലുള്ള കാലയളവില്‍ കുട്ടിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുപോവുകയോ അവരുമായി സംസാരിപ്പിയ്ക്കുകയോ ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മനോജിനെതിരെ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ കുട്ടിയെ നിര്‍ബന്ധിയ്ക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ കുടുംബക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും മകളെ ആറ്റുകാല്‍ പൊങ്കാലയിടാന്‍ വിട്ടുകൊടുക്കാതിരുന്ന മനോജിനെതിരെ ഉര്‍വശി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. മധ്യവേനലവധിയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിയ്ക്കും

English summary
Kerala high court gives permission to Actress Urvashi keeps visitation with daughter Kunjatta. Court allows Urvashi has daytime visits her daughter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam