»   » ആഗസ്റ്റ് 1: മമ്മൂട്ടി ബാക്ക് ഇന്‍ ആക്ഷന്‍

ആഗസ്റ്റ് 1: മമ്മൂട്ടി ബാക്ക് ഇന്‍ ആക്ഷന്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
ആദായനികുതി വകുപ്പ് പരിശോധന ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ തീര്‍ത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. അപ്രതീക്ഷിതമായി ആദായനികുതി വകുപ്പുകാര്‍ വാതിലില്‍ മുട്ടിയതോടെ ലേശമൊന്ന് ഉലഞ്ഞതാരം ഷൂട്ടിങുകള്‍ നിര്‍ത്തിവച്ച് സിനിമയില്‍ നിന്ന് താത്കാലികമായി വിട്ടുനിന്നിരുന്നു. എന്നാല്‍ സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പ്രൊഫഷനെ ബാധിയ്ക്കരുതെന്ന് നിര്‍ബന്ധ ബുദ്ധിയുള്ള മമ്മൂട്ടി വീണ്ടും അഭിനയരംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ്.

ആഗസ്റ്റ് ഒന്നിന് കിങ് ആന്റ് കമ്മീഷണറുടെ സെറ്റില്‍ ജോയിന്‍ ചെയ്തുകൊണ്ടാണ് മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നത്. ഇതിന് പിന്നാലെ ആഗസ്റ്റ് 3ന് ആലപ്പുഴയിലെ ഷൂട്ടിങ് തുടങ്ങുന്ന വെനീസിലെ വ്യാപാരിയുടെ ലൊക്കേഷനിലേക്ക് മമ്മൂട്ടി പോകും.

ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒരു മെഗാഹിറ്റാണ് മമ്മൂട്ടി ലക്ഷ്യമിടുന്നത്. ഈ വര്‍ഷമാദ്യമുണ്ടായ തിരിച്ചടികള്‍ വെനീസിലെ വ്യാപാരിയിലൂടെ മാറ്റാമെന്നും താരം കരുതുന്നു.

മമ്മൂട്ടി കയര്‍ വ്യാപാരിയായി വേഷമിടുന്ന ചിത്രത്തില്‍ കാവ്യ മാധവനാണ് നായിക. ജഗതി, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവന്‍ എന്നിങ്ങനെയുള്ള താരങ്ങളും ഈ ഫാമിലി-കോമഡി ചിത്രത്തിലുണ്ട്. നവംബര്‍ നാലിന് വെനീസിലെ വ്യാപാരി തിയറ്ററുകളിലെത്തിയ്ക്കാനാണ് നിര്‍മാതാവായ മുരളി മാധവന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

English summary
Mammootty will start his Shafi directed Venicile Vyapari from August 3 in Alapuzha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X