twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനയപക്ഷം മാനനഷ്ടക്കേസിന്

    By Staff
    |

    കൊച്ചി : മാധ്യമങ്ങളിലൂടെ തങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാക്ട സാംസ്ക്കാരിക വേദി ഭാരവാഹികള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് വിനയന്‍ പക്ഷം.

    മാക്ട രൂപം കൊണ്ടതിനു ശേഷം ഇതുവരെയുളള മുഴുവന്‍ കണക്കും പരിശോധിക്കണമെന്ന് വിനയന്‍, സംവിധായകന്‍ മോഹന്‍, ബൈജു കൊട്ടാരക്കര എന്നിവര്‍ ആവശ്യപ്പെട്ടു. 1996ല്‍ കൊച്ചിയില്‍ നടത്തിയ സംഗീത സംഗമം, ബാബുരാജ് സംഗീത അക്കാദമിക്കു വേണ്ടി കോഴിക്കോട്ട് നടത്തിയ സംഗീത സന്ധ്യ എന്നിവയുടെ കണക്കുകള്‍ പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

    തങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയ ബി ഹരികുമാര്‍, തമ്പി കണ്ണന്താനം, ശ്രീമൂലനഗരം മോഹന്‍, ജോസ് തോമസ് എന്നിവര്‍ക്കെതിരെ അമ്പതു ലക്ഷം രൂപയുടെ മാനനഷ്ടക്കേസ് നല്‍കാനാണ് വിനയന്‍പക്ഷത്തിന്റെ നീക്കം.

    നിയമസാധുതയില്ലാത്തതാണ് മാക്ട സാംസ്ക്കാരിക വേദിയുടെ ജനറല്‍ ബോഡി യോഗം. ഹരികുമാര്‍ ചെയര്‍മാനായ കമ്മിറ്റിക്ക് അധികാരമേല്‍ക്കാന്‍ തടസമില്ലാതിരിക്കെ കോടതിയുത്തരവ് വരുന്നതിന് മുമ്പ് യോഗം ചേര്‍ന്നതില്‍ ദുരൂഹതയുണ്ട്. മാക്ട ചെയര്‍മാനോ സെക്രട്ടറിയോ ഒപ്പിടാത്ത കണക്കാണ് യോഗത്തില്‍ ഹാജരാക്കിയത്.

    ഒരു പൈസയുടെയും ക്രമക്കേട് തന്റെ ഭരണകാലത്ത് ഉണ്ടായിട്ടില്ലെന്നും മറിച്ച് തെളിയിക്കാമെങ്കില്‍ തെളിയിക്കാനും വിനയന്‍ പുതിയ ഭരണസമിതിയെ വെല്ലുവിളിച്ചു.

    ആരോപണ പ്രത്യാരോപണങ്ങളുമായി വീണ്ടും രംഗം കൊഴുത്തതോടെ ഇരുവിഭാഗവും തമ്മിലുളള ഒത്തുതീര്‍പ്പിന് സാധ്യത തീരെ മങ്ങിയിരിക്കുകയാണ്.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X