ജയറാം അപരനായിട്ട് 30 വര്‍ഷം, പാര്‍വ്വതിയെ കണ്ട് മുട്ടിയിട്ടും!!!

By Aswini P

മലയാള സിനിമയില്‍ ജനപ്രിയ നടന്‍ എന്ന ലേബല്‍ ഏറെ നാള്‍ കൊണ്ടുനടന്ന നടനാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ നായകന്‍ എന്നാണ് തുടക്കകാലത്ത് ജയറാം അറിയപ്പെട്ടത്. അപരനിലൂടെ സിനിമാ ലോകത്തെത്തിയ ജയറാം മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്നു.

മൂന്ന് പതിറ്റാണ്ടു കാലം സിനിമാ ലോകത്ത് ജീവിച്ചതിന്റെ സന്തോഷം ജയറാം ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ജീവിതം മാറ്റിമറിച്ച സിനിമ മാത്രമല്ല, ജീവിത സഖിയെ ആദ്യമായി കണ്ടുമുട്ടിയിട്ടും മുപ്പത് വര്‍ഷമായി.

jayaram

'ഈ കാലമത്രെയും എന്നെ നില നിര്‍ത്തിയ എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹത്തിന്നും, എന്റെ പ്രിയ പ്രേക്ഷകരുടെ സ്‌നേഹത്തിനും ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. എന്ന് നടന്‍ ഫേസ്ബുക്കിലെഴുതി.
1988 ലാണ് പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. മിമിക്രി രംഗത്ത് കൂടെ അഭിനയ ജീവിതത്തിലെത്തിയ ജയറാമിന്റെ ആദ്യ ചിത്രം. ശോഭനയും പാര്‍വ്വതിയുമാണ് ചിത്രത്തിലെ നായികമാര്‍. മുകേഷ് മധു തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അപരനില്‍ അഭിമുഖമായ ജയറാം പിന്നെ രാജസേനന്റെ ചിത്രങ്ങളിലൂടെയാണ് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയം പിടിച്ചു പറ്റിയത്. തമിഴ് സിനിമാ ലോകത്തും പിന്നീട് ജയറാം ശ്രദ്ധനേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X