twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടന്മാരുടെ തല്ലു കൊള്ളാൻ ഇനിയില്ല!! ഒരു വരവുകൂടി വരാന്‍ ഒരുക്കമാണ്, പ്രിയപ്പെട്ട വില്ലൻ

    |

    രണ്ടാൾ അടി പൊക്കം, ചോര കണ്ണുകൾ മുഖത്ത് മുറിപ്പാടുകൾ.. മലയാളി പ്രേക്ഷകർ ഏറെ അത്ഭുതത്തോട് നോക്കിയിരുന്ന വില്ലനായിരുന്നു കീരിക്കാടൻ ജോസ് എന്ന മോഹൻരാജ്. 1989 ൽ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിലിന്റെ സംവിധാനത്തിൽ പിറന്ന കിരീടം എന്ന ചിത്രത്തെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസിൽ ഓർമ വരുന്നത് സേതുമാധവനും കീരിക്കാടൻ ജോസും തമ്മിലുളള യമണ്ടൻ ആക്ഷൻ രംഗമാണ്.

     അവധി ദിനം ആഘോഷമാക്കി കോലിയും അനുഷ്കയും!! ഡിന്നർ ഡേറ്റിങ് ചിത്രങ്ങൾ പുറത്ത് അവധി ദിനം ആഘോഷമാക്കി കോലിയും അനുഷ്കയും!! ഡിന്നർ ഡേറ്റിങ് ചിത്രങ്ങൾ പുറത്ത്

    സിനിമക്കാരനാകാൻ ഒട്ടും താൽപര്യമില്ലാത്ത എയർഫോഴ്സ് ഉദ്യോഗസ്ഥൻ മോഹൻരാജിനെ സിനിമ അങ്ങോട്ട് തേടി ചെന്ന് സിനിമക്കാരനാക്കുകയായിരുന്നു. അഭിനയിക്കാൻ ഒട്ടും അറിയില്ലാത്ത ഒരാളായിരിക്കണം കീരിക്കാടൻ ജോസ് ആകേണ്ടതെമന്നുള്ള ലോഹിതദാസിന്റെ തീരുമാനമാണ് മോഹൻരാജിന്റെ തലവര മാറ്റിയത്. ഇന്നും സിനിമയെ കുറിച്ച് ചോദിച്ചാൽ സംവിധായകൻ പറഞ്ഞു തന്നത് അതുപോലെ ചെയ്യുകയായിരുന്നു എന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. നായകന്റെ അടിയേറ്റ് വീഴുന്ന വിസല്ലന്മാരുടെ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് മലയാള സിനിമയിലെ ഇടിവെട്ട് വില്ലൻ. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

     നീല സ്വിം സ്യൂട്ടിൽ കടൽ തീരത്ത് ഹോട്ട് ലുക്കിൽ താര സുന്ദരി!! ഹാർ‌ട്ട് നിറച്ച് ആരാധകർ നീല സ്വിം സ്യൂട്ടിൽ കടൽ തീരത്ത് ഹോട്ട് ലുക്കിൽ താര സുന്ദരി!! ഹാർ‌ട്ട് നിറച്ച് ആരാധകർ

     കിരീടത്തിൽ ചാൻസ് കിട്ടിയത്

    കിരീടത്തിൽ ചാൻസ് കിട്ടിയത്

    കലാധരൻ എന്ന സുഹൃത്തു വഴിയാണ് കീരിടത്തിലെത്തുന്നത്. സംവിധായകനും എഴുത്തുകാരനും കണ്ട് ഇഷ്ടപ്പെട്ടതോടെയാണ് വേഷം ലഭിച്ചത്. അഭിനയിക്കാൻ എത്തിയപ്പോൾ കഥയെ കുറിച്ച് ആരും പറഞ്ഞിരുന്നില്ല. ചോദിക്കാനും പോയില്ല. തിരുവനന്തപുരം ആര്യനാട്ട് വെച്ചാണ് സംഘട്ടനരംഗം ചിത്രീകരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇങ്ങനെ അടിക്കണം, ഇത്തരത്തിൽ തടുത്താൽ നന്നായിരിക്കും എന്നൊക്കെ പറഞ്ഞത്. സ്കൂൾ കാലത്ത് നാഷണൽ അത്ലറ്റിക് ആയതിന്റെ ഗുണം സംഘട്ടനരംഗത്തിൽ ഉപകരിച്ചു.

    പ്രേക്ഷകരുടെ ആവേശം

    പ്രേക്ഷകരുടെ ആവേശം

    കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ് കിരീടം റിലീസാകുന്നത്. കിരീടത്തിൽ താൻ അഭിനയിച്ചിട്ടുണ്ടെന്ന് കൂടെയുള്ളവരാരും വിശ്വസിച്ചിരുന്നില്ല. പിന്നെ അവരേയും കൂട്ടി തിയേറ്ററിലേയ്ക്ക്. കോഴിക്കോട് അപ്സരയിൽ നിന്നാണ് ചിത്രം കാണുന്നത്. സംഘട്ടന രംഗങ്ങൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ് പ്രേക്ഷകർ കണ്ടത്. ഇടവേളയായപ്പോഴാണ് വില്ലൻ തിയേറ്ററിൽ ഉണ്ടെന്നുള്ള വാർത്ത പരന്നത്. സുഹ‍ൃത്തുക്കൾ വട്ടം കൂടി സുരക്ഷ ഒരുക്കി.സിനിമ കഴിയുമ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിന്റെ സഹായം തേടേണ്ടിവന്നു.

     അടിവാങ്ങുന്ന വില്ലൻ വേഷം

    അടിവാങ്ങുന്ന വില്ലൻ വേഷം

    ഇപ്പോഴും അടിവാങ്ങുന്ന വേഷങ്ങൾ തന്നെയാണ് തേടിയെത്തുന്നത്. അതിലൊരു പുതുമയുമില്ല. സിനിമയുടെ വില്ലൻമാരുടെ അവസ്ഥ കഷ്ടമാണ്. മാനസികമായും സാമ്പത്തികമായും വലിയ മെച്ചമെന്നുമില്ല. സിനിമയോട് ഇന്നും വലിയ കമ്പമൊന്നുമില്ല. എന്നാലും സിനിമ നൽകിയ പേരും പ്രശസ്തിയും ആസ്വദിച്ചിട്ടുണ്ട്.

     ഒരു വരവ് കൂടി വരാൻ ഒരുക്കമാണ്

    ഒരു വരവ് കൂടി വരാൻ ഒരുക്കമാണ്

    ജോലിയിൽ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലാണ് താരം കുടുംബസമേതം താമസം. വേരിട്ട വേഷങ്ങളുണ്ടെങ്കിൽ ധൈര്യമായി വിളിക്കാം. നായകന് തല്ലിത്തോൽപ്പിക്കാനായി മാത്രം പഴയ കീരിക്കാടൻ ഇനി സിനിമയിലേയ്ക്ക് വരില്ല. സിനിമയിൽ ഒരു വരവ് കൂടി വരാൻ ഒരുക്കമാണ്.

    English summary
    30 years of kireedam keerikkadan jose share memory
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X