»   » ഒളിഞ്ഞുനോട്ടക്കാര്‍ക്ക് കോട്ടയംകാരിയുടെ അടി

ഒളിഞ്ഞുനോട്ടക്കാര്‍ക്ക് കോട്ടയംകാരിയുടെ അടി

Posted By:
Subscribe to Filmibeat Malayalam
22 Female Kottayam
ഒളിഞ്ഞുനോട്ടക്കാരുടെ ചെകിടത്തടിയ്ക്കുകയാണ് 22കാരിയായ കോട്ടയത്തെ ഒരു പെണ്ണ്. ആ പെണ്ണിനെ ഇങ്ങനെ ചെയിപ്പിയ്ക്കുന്നതോ സംവിധായകന്‍ ആഷിക് അബുവും. ഒന്നും പിടികിട്ടുന്നില്ലാ അല്ലേ....

യൂട്യൂബില്‍ നീലസാരിയുടുത്ത ആന്റിമാരെ തിരഞ്ഞാല്‍ നിങ്ങള്‍ക്കും കിട്ടും ഒരു കരണത്തടി. കൊച്ചിയിലെ ഏതോ പാര്‍ക്കില്‍ ഇര തേടിയിരിക്കുന്ന പകല്‍മാന്യമാര്‍ പകര്‍ത്തിയ മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് നിങ്ങളാദ്യം കാണുക. മൂന്ന് മദാമ്മമാരില്‍ നിന്നും അടുത്തിരിയ്ക്കുന്ന നീല സാരിയുടുത്തിരിയ്ക്കുന്ന സ്ത്രീയിലേക്കാണ് ക്യാമറ തിരിയുന്നത്. മൊബൈല്‍ ക്യാമറ സൂം ചെയ്യുന്നതോടെ അവര്‍ എഴുന്നേറ്റുവന്ന് രോഷത്തോടെ പകല്‍മാന്യമാരെ കൈകാകാര്യം ചെയ്യുന്നു

ഒളിഞ്ഞുനോട്ടം ആസ്വദിയ്ക്കുന്നവര്‍ക്ക് അടികിട്ടുമ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞുവരും ഷീ ഈസ് 36 ഫീമെയില്‍ കൊല്ലം..പിന്നാലെ 22 ഫീമെയില്‍ കോട്ടയം. ഒരു ആഷിഖ് അബു സിനിമയെന്നും കൂടി എഴുതി വരുമ്പോള്‍ മാത്രമാണ് കാര്യമെന്തെന്ന് മനസ്സിലാവുക.

സാള്‍ട്ട് ആന്റ് പെപ്പറിന് ശേഷം ആഷിക് അബു ഒരുക്കുന്ന സിനിമയുടെ ട്രെയിലറാണിതെന്ന് ഒറ്റനോട്ടത്തില്‍ ഇതാര്‍ക്കും മനസ്സിലാവില്ല. ഈ തന്ത്രം തന്നെ സിനിമയുടെ അണിയറക്കാര്‍ ആഗ്രഹിച്ചിരുന്നതും. അന്യഭാഷ സിനിമകള്‍ നേരത്തെ പരീക്ഷിച്ചുവിജയിച്ച ഈ മാര്‍ക്കറ്റിങ് തന്ത്രം മോളിവുഡ്ഡില്‍ എത്തിയ്ക്കുന്നത് ഡിമല്‍ ഡെന്നിസാണ്.

പാര്‍ക്ക് വീഡിയോയ്ക്ക് പുറമെ മറ്റു രണ്ട് വീഡിയോകള്‍ കൂടി യൂട്യൂബിലും സോഷ്യല്‍ മീഡിയകളിലൂടെയും ഇപ്പോള്‍ പ്രചരിയ്ക്കുന്നുണ്ട്. ബസ്സിലെ 24കാരിയുടെ വീഡിയോയും രണ്ട് പെണ്‍കുട്ടികളും ഒരു സ്ത്രീയുമൊക്കെ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

വീഡിയോയ്ക്ക് അമേച്വര്‍ ലുക്ക് കിട്ടുന്നതിനായി വലിയ സജ്ജീകരണങ്ങളൊന്നുമില്ലാതെയാണ് മൂന്ന് വീഡിയോകളും ചിത്രീകരിച്ചിരിയ്ക്കുന്നത്. സാംസങ് ഗ്യാലക്‌സ് സ്മാര്‍ട്ട് ഫോണിലെ ചിത്രീകരണം വീഡിയോകള്‍ക്ക് ഉദ്ദേശിച്ച ഫലം തന്നെ നേടിക്കൊടുത്തിരിയിയ്ക്കുന്നു.

റീമയെയും ഫഹദിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിക് അബു ഒരുക്കുന്ന 22 ഫീമെയില്‍ കോട്ടയം മോളിവുഡിലെ മറ്റൊരു ട്രെന്‍ഡ് സെറ്ററായി മാറുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

English summary
Director Aashiq's next movie titled 22 Female Kottayam, starring Fahad Fazil and Rima Kallingal is all set to hit the screens by Vishu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X