»   » ഫെഫ്ക തലപ്പത്ത് ബി ഉണ്ണികൃഷ്ണന്‍ തുടരില്ല

ഫെഫ്ക തലപ്പത്ത് ബി ഉണ്ണികൃഷ്ണന്‍ തുടരില്ല

Posted By:
Subscribe to Filmibeat Malayalam
B Unnikrishnan
സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായി തുടരില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍. കൊച്ചിയില്‍ ചേരുന്ന സംഘടനയുടെ അടുത്ത യോഗത്തില്‍ പദവിയില്‍ നിന്നും രാജിവെയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

സംഘടനാ നേതൃത്വം ഒരാളെ ചുറ്റിപ്പറ്റി മുന്നോട്ടു നീങ്ങുന്നത് ശരിയാല്ലാത്തതിനാലാണ് രാജിവെയ്ക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. അതേ സമയം സംഘടനയില്‍ സജീവ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെഫ്കയും നടന്‍ തിലകനുമായുള്ള വിവാദത്തില്‍ ബി ഉണ്ണികൃഷ്ണന്‍ കേന്ദ്ര ബിന്ദുവായി മാറിയിരുന്നു. ഫെഫ്ക സെക്രട്ടറിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് തിലകന്‍ നടത്തിയിരുന്നത്.

അതേ സമയം ബി ഉണ്ണികൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രമായ പ്രമാണിയെപ്പറ്റി സമ്മിശ്രമായ അഭിപ്രായമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിയ്ക്കുന്നത്. പറഞ്ഞുപഴകിയ പ്രമേയം യാതൊരു പുതുമകളുമില്ലാതെ അവതരിപ്പിച്ചതാണ് മമ്മൂട്ടി ചിത്രത്തിന് പ്രതികൂലമായിരിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam