കാസനോവയുടെ വിധി നിര്‍ണയിക്കപ്പെടുന്നു

21.5 കോടി രൂപ ചെലവഴിച്ച് ചിത്രമെന്ന പരസ്യവാചകവുമായി തിയറ്ററുകൡലെത്തിയ കാസനോവയ്ക്ക് ആദ്യദിനങ്ങളില്‍ തുണയായത് ആരാധകര്‍ കൂട്ടത്തോടെ തിയറ്ററുകളിലെത്തിയതായിരുന്നു. മികച്ച മാര്‍ക്കറ്റിങ് തന്ത്രങ്ങളും സിനിമയ്ക്ക് ആദ്യഘട്ടത്തില്‍ തുണയായി.
ഇതിന്റെയൊക്കെ പിന്‍ബലത്തില്‍ ആദ്യ ദിനം 3.12 കോടി രൂപ കാസനോവ നേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. റിപ്പബഌക് അവധിദിനത്തിന്റെ അനുകൂല്യം മുതലെടുക്കുകയെന്ന ഉദ്ദേശത്തോടെ വ്യാഴാഴ്ച റിലീസ് ചെയ്ത തന്ത്രവും സിനിമയ്ക്ക് ഗുണം ചെയ്തു.
ആദ്യത്തെ നാല് ദിനം കൊണ്ട് 11.50 കോടി രൂപ ചിത്രം കളക്ട് ചെയ്തുവെന്നാണ് കാസനോവയുടെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജ് അവകാശപ്പെടുന്നത്. വാരാന്ത്യത്തിലെ മൂന്ന് ദിവസങ്ങളില്‍ 90 ശതമാനം തിയറ്ററുകളും ഹൗസ്ഫുള്ളായിരുന്നുവെന്നും അവകാശവാദങ്ങളുണ്ട്. എന്നാല്‍ ഞായറാഴ്ചയായിരുന്നിട്ടും പ്രമുഖ നഗരങ്ങളിലെ തിയറ്ററുകളില്‍ ബാല്‍ക്കണി സീറ്റുകള്‍ മാത്രം ഹൗസ്ഫുള്ളായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
അടുത്ത പേജില്‍


Click it and Unblock the Notifications