നിരൂപണങ്ങള്‍ കാസനോവയ്ക്ക് തിരിച്ചടിയാവും

എന്നാല്‍ റിലീസിന് ശേഷം സിനിമാ വെബ്‌സൈറ്റുകളും ബ്ലോഗുകളുമെല്ലാം കാസനോവയെ രൂക്ഷമായാണ് വിമര്‍ശിച്ചിരിയ്ക്കുന്നത്. ശരാശരിയ്ക്കും താഴെ മാര്‍ക്കിടുന്ന നിരൂപണങ്ങള്‍ മൗത്ത് പബ്ലിസിറ്റിയ്ക്കും വലിയ തിരിച്ചടിയായി മാറിക്കഴിഞ്ഞുവെന്നാണ് വിലയിരുത്തലുകള്‍.
പത്രങ്ങളും ചാനലുകളും വന്ന നിരൂപണങ്ങളും കാസനോവയോട് മമത കാട്ടുന്നില്ല. സിനിമയുടെ ടെക്‌നിക്ക് പെര്‍ഫെക്ഷനെ പുകഴ്ത്തുമ്പോള്‍ തന്നെ തിരക്കഥയിലെ പാളിച്ചകളും സിനിമയിലുണ്ടെന്ന് പറയപ്പെടുന്ന സ്ത്രീ വിരുദ്ധതയും നിരൂപകര്‍ സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
എന്തായാലും ഈ നെഗറ്റീവ് പബ്ലിസിറ്റി തിങ്കളാഴ്ച മുതില്‍ കാസനോവ പ്രദര്‍ശിപ്പിയ്ക്കുന്ന തിയറ്ററുകളില്‍ പ്രതിഫലിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഭിപ്രായങ്ങളും നിരൂപണങ്ങളും കേട്ട് പ്രേക്ഷകര്‍ തിയറ്ററുകളില്‍ നിന്ന് അകന്നുനില്‍ക്കുന്നത് സിനിമയ്ക്ക് തിരിച്ചടിയാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട..
അടുത്ത പേജില്‍


Click it and Unblock the Notifications