സിനിമ പൊളിഞ്ഞതിന് ചാനലിനെതിരെ

സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്ത സിനിമാ അവലോകന പരിപാടിയില്‍ പറഞ്ഞ അഭിപ്രായം രസിയ്ക്കാത്ത സ്പാനിഷ് മസാലയിലെ നടന്‍ ചാനലിനെതിരെ ഭീഷണി മുഴക്കിയത്രേ. സിനിമ പ്രതീക്ഷിച്ചത്ര ന്നായില്ല എന്ന ഭാഗം നീക്കം ചെയ്യണമെന്നും അത് പുനസംപ്രേക്ഷണം ചെയ്യരുതെന്നും പറഞ്ഞ് നടന്റെ ആളുകളും നടന്‍ തന്നെയും പലവട്ടം ചാനലുമായി ബന്ധപ്പെട്ടുവെന്നാണ് അറിയുന്നത്.
എന്നിട്ടും പരിപാടി വീണ്ടും സംപ്രേക്ഷണം ചെയ്തപ്പോഴാണ് ഇത് ഞങ്ങള്‍ സംഘടനാപരമായി നേരിടുമെന്നും വേണ്ടിവന്നാല്‍ ചാനല്‍ ബഹിഷ്‌കരിച്ചുകളയുമെന്നും ഭീഷണിയുണ്ടായതായി പറയപ്പെടുന്നു. സിനിമ മോശമാണെങ്കില്‍ കൂടി അക്കാര്യം പറയരുതെന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
കാസനോവയെ മൃദുവായെങ്കിലും വിമര്‍ശിച്ച ഇന്ത്യാവിഷന്‍ ചാനലിനെതിരെ ലാല്‍ ആരാധകര്‍ നടത്തുന്ന
പ്രചാരണങ്ങളും ഇതിന് സമാനമാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. തങ്ങള്‍ക്ക് രസിയ്ക്കാത്ത കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രകോപിതരായ ആരാധകര്‍ നടത്തുന്ന ഈ ആക്രമണം മലയാള സിനിമയ്ക്ക് ആത്യന്തികമായി ഗുണം ചെയ്യില്ലെന്ന കാര്യമുറപ്പാണ്.
ആദ്യപേജില്‍


Click it and Unblock the Notifications