»   » പൃഥ്വിയ്ക്ക് വീണ്ടും കാസനോവ പാര

പൃഥ്വിയ്ക്ക് വീണ്ടും കാസനോവ പാര

Posted By:
Subscribe to Filmibeat Malayalam
Mumbai Police
മോഹന്‍ലാലിന്റെ കാസനോവ വീണ്ടും പൃഥ്വിരാജിന് പാരയാവുന്നു. പൃഥ്വിയെ നായകനാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരു വര്‍ഷം മുമ്പെ അനൗണ്‍സ് ചെയ്ത മുംബൈ പൊലീസിന്റെ വര്‍ക്കുകള്‍ തുടങ്ങുന്നത് അനന്തമായി വൈകിച്ചത് കാസനോവയുടെ ഷൂട്ടിങായിരുന്നു.

ഒടുവില്‍ കാസനോവ തിയറ്ററുകളിലെത്തിയതോടെ മുംബൈ പൊലീസിന് ശാപമോക്ഷം കിട്ടുമെന്ന് തന്നെ എല്ലാവരും കരുതി. എന്നാല്‍ കാസനോവ പാര മുംബൈ പൊലീസിനെ ഉടനെയൊന്നും വിട്ടൊഴിയില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന സൂചനകള്‍.

ബോളിവുഡിലെ സൂപ്പര്‍താരത്തിനെ നായകനാക്കി കാസനോവ ഹിന്ദിയിലൊരുക്കാനുള്ള ആലോചനകളിലാണ് റോഷന്‍. ഈ പ്രൊജക്ടിന്റെ ലൊക്കേഷന്‍ നോക്കാനും മറ്റുമായി ഫെബ്രുവരിയില്‍ റോഷന്‍ വിദേശരാജ്യങ്ങളിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രൊജക്ട് ആരംഭിച്ചാല്‍ മുംബൈ പൊലീസ് വീണ്ടും വൈകുമെന്ന് ഉറപ്പാണ്.

മുംബൈ പൊലീസ് വൈകുന്നതിനെ ചൊല്ലി നേരത്തെ പൃഥ്വിയും റോഷനും ചെറിയ തര്‍ക്കം നിലനിന്നിരുന്നു. പൃഥ്വി പ്രൊജക്ട് ഉപേക്ഷിച്ചുവെന്നും അതല്ല പൃഥ്വിയെ പുറത്താക്കിയതാണെന്നുമുള്ള തരത്തില്‍ വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു. ഇക്കാര്യത്തില്‍ പൃഥ്വിയും റോഷനും തങ്ങളുടെ ഭാഗം ന്യായീകരിച്ച് രംഗത്തെത്തിയതാണ് ഇവര്‍ക്കിടയിലെ അകല്‍ച്ച വെളിവാക്കിയത്.

കാസനോവ തിയറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പ് പൃഥ്വിയെ നായകനാക്കി മുംബൈ പൊലീസ് ഉടന്‍ തുടങ്ങുമെന്ന് റോഷന്‍ ആന്‍ഡ്രൂസ് പ്രഖ്യാപിച്ചതോടെ പിണക്കം മാറിയെന്നാണ് ഏവരുംകരുതിയത്. എന്നാല്‍ റോഷന്‍ വീണ്ടും കാസനോവയ്ക്ക് പിന്നാലെ പോയാല്‍ മുംബൈ പൊലീസ് കടലാസില്‍ തന്നെ വിശ്രമിയ്ക്കുമെന്ന കാര്യമുറപ്പാണ്.

English summary
‎Prithviraj Mumbai police hits new road block over Casanova bollywood remake. The Hindi version will be directed by Rosshan himself and is expected to have a top Bollywood hero in the lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X