twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റഹ്മാന്‍ ഓസ്‌കാര്‍ പുരസ്‌കാരം വിലയ്ക്കുവാങ്ങി?

    By Lakshmi
    |

    Ismail Durbar and AR Rahman
    നാഗ്പൂര്‍: പ്രമുഖ സംഗീതജ്ഞന്‍ എആര്‍ റഹ്മാന് ലഭിച്ച ഓസ്‌കാര്‍ പുരസ്‌കാരം വിലയ്ക്കുവാങ്ങിയതാണെന്ന് ആരോപണം. സംഗീതജ്ഞന്‍തന്നെയായ ഇസ്മയില്‍ ദര്‍ബാറാണ് റഹ്മാനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

    ഇംഗ്ലീഷ് സംവിധായകന്‍ ഡാനി ബൊയ്ല്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിനാണ് റഹ്മാന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തില്‍ റഹ്മാന്‍ ഒരുക്കിയ ജയ്‌ഹോ എന്ന ഗാനത്തില്‍ അവാര്‍ഡ് ലഭിക്കാന്‍ മാത്രം എന്താണുള്ളതെന്നാണ് ദര്‍ബാര്‍ ചോദിക്കുന്നത്.

    അതേസമയം റഹ്മാന്‍ മുന്‍പൊരുക്കിയ റോജ, മുംബൈ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കായിരുന്നു പുരസ്‌കാരം ലഭിച്ചിരുന്നതെങ്കില്‍ അത് സമ്മതിക്കാമായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.

    നാഗ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇസ്മയില്‍ റഹ്മാനെതിരെ ആരോപണം ഉന്നയിച്ചത്. ഇത് താന്‍ പബ്ലിസിറ്റി ഉദ്ദേശിച്ച് പറയുന്നതല്ലെന്നും അതിനാണെങ്കില്‍ വേറെ പല മാര്‍ഗ്ഗങ്ങളുമുണ്ടെന്നും ഇസ്മയില്‍ പറഞ്ഞു.

    എന്നാല്‍ ഒട്ടേറെ കടമ്പകള്‍ കടന്ന് ഒട്ടേറെ വ്യക്തികളുടെ നിരീക്ഷണത്തില്‍ നിര്‍ണയയിക്കുന്ന ഒസ്‌കാര്‍ അവാര്‍ഡുകള്‍ ഒരിക്കലും വിലയ്ക്കു വാങ്ങിക്കാന്‍ പറ്റുന്നതല്ലെന്നാണ് ഇതേക്കുറിച്ച് റഹ്മാന്‍ പറയുന്നത്. താനിത്തരത്തില്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നയാളല്ലെന്നും റഹ്മാന്‍ വ്യക്തമാക്കി.

    ഓസ്‌കാര്‍ പുരസ്‌കാരം ആദ്യമായി ഇന്ത്യയില്‍ എത്തിച്ച റ്ഹ്മാനെക്കുറിച്ച് ഇങ്ങനെയെല്ലാം പറയുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് സംഗീതസംവിധായകനായ ലളിത് പണ്ഡിറ്റ് പറയുന്നു. ഇക്കാര്യത്തില്‍ റഹ്മാനെ പിന്തുണച്ചുകൊണ്ട് സംഗീതസംവിധായകന്‍ സുലൈമാന്‍ മര്‍ച്ചെന്റും രംഗത്തെത്തിയിട്ടുണ്ട്.

    ;

    English summary
    Bollywood music director Ismail Durbar has claimed that AR Rahman had bought the Oscar Award by paying for it. This had stirred the hornet’s nest with several people in the film industry alleging that Durbar is making such statements for some cheap publicity
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X