»   » കസിന്‍സ് നവംബറില്‍ തുടങ്ങും

കസിന്‍സ് നവംബറില്‍ തുടങ്ങും

Posted By:
Subscribe to Filmibeat Malayalam
Mohanlal -Prithviraj
മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകരാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച കസിന്‍സ് ഉപേക്ഷിച്ചിട്ടില്ലെന്ന വിശദീകരണവുമായി നിര്‍മാതാക്കള്‍ രംഗത്തെത്തി.

രണ്ട് താരങ്ങളുടെയും ഡേറ്റുകള്‍ ഒന്നിച്ച ലഭിയ്ക്കാത്തതാണ് പടം വൈകിയത് കാരണമെന്നും ഭാഗ്യചിത്ര കമ്പയിന്‍സ് വക്താക്കള്‍ പറയുന്നു. കസിന്‍സ് അനിശ്ചിതമായി നീണ്ടതോടെ സംവിധായകന്‍ ലാല്‍ജോസ് ദിലീപ് ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിച്ചിരുന്നു.

ദിലീപ് ചിത്രത്തിന് ശേഷം കസിന്‍സിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറം കസിന്‍സിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ വര്‍ഷം നവംബറില്‍ തൃശൂര്‍, പൊള്ളാച്ചി ശിവകാശി എന്നിവിടങ്ങളിലായി കസിന്‍സ് ചിത്രീകരിയ്ക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

English summary
The reason that was quoted was the difficulty to get the dates of both its leading stars together. The film was to have Mohanlal and Prithviraj doing the lead roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam