»   » കൊള്ളാവുന്ന തിയറ്ററുകള്‍ 15 എണ്ണം മാത്രം

കൊള്ളാവുന്ന തിയറ്ററുകള്‍ 15 എണ്ണം മാത്രം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/31-dispute-in-exhibitors-federation-2-aid0166.html">Next »</a></li></ul>
Movie Theater
ഇക്കഴിഞ്ഞ ദീപാവലിക്ക് വേലായുധം, ഏഴാം അറിവ്, രാവണ്‍ എന്നീ അന്യഭാഷ ിത്രങ്ങള്‍ കേരളത്തില്‍ 300 തിയറ്ററുകളിലായാണ് റിലീസ് ചെയ്തത്. ആദ്യദിനം മുഴുവന്‍ തിയറ്ററുകളും ഹൗസ്ഫുള്‍, ഏകദേശം രണ്ടേകാല്‍ ലക്ഷം ജനങ്ങള്‍ ഒരു ഷായ്ക്ക് തിയറ്ററുകളില്‍. ഇവിടെ ജനങ്ങള്‍ സിനിമ കാണാന്‍ എത്തുന്നില്ലഎന്ന വാദം പൊളിച്ചു കൊണ്ടാണ് ഈ കുതിച്ചുചാട്ടം നടന്നത്.

ഇങ്ങനെ തിയറ്ററിലേക്കെത്തുന്ന സാധാരണക്കാരെ മടുപ്പിക്കുന്ന സാഹചര്യമാണ് തിയറ്ററുകളില്‍ നിലനില്‍ക്കുന്നതെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇപ്പോള്‍ നടന്നിരിക്കുന്ന തിയറ്റര്‍ ക്‌ളാസിഫിക്കേഷന്‍ അതിനൊരു പരിഹാരം ഉണ്ടാക്കുമെന്ന് കരുതാം.

പ്‌ളാറ്റിനം ഗ്രേഡില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ 15 തിയറ്ററുകളെ കേരളത്തിലുള്ളു. തിരുവനന്തപുരം ശ്രീ പദ്മനാഭ, കളിയിക്കാവിള ശ്രീ സരസ്വതി, ശ്രീ കാളീശ്വരി, കഠിനംകുളം വി ടാക്‌സ്, അഞ്ചല്‍ വര്‍ഷ റോയല്‍ സ്യൂട്ട്, എരമല്ലൂര്‍ സാനിയ, കോട്ടയം നന്ദ്, എറണാകുളം പദ്മ ഒന്നും രണ്ടും, ഇ.വി.എം കോലഞ്ചേരി അന്ന, വടക്കാഞ്ചേരി താളം, താനൂര്‍ പി.വി.എസ്, മഞ്ചേരി കൈരളി, സുല്‍ത്താന്‍ ബത്തേരി ഐശ്വര്യ, കണ്ണൂര്‍ കവിത, ഇത്രയുമാണ് നല്ല തിയറ്ററുകളില്‍ ഉള്‍പ്പെടുത്താവുന്നതില്‍ ഏറ്റവും മികച്ചത്.

മലയാളത്തിലെ ആദ്യത്തെ മൂവീഹൗസ് തുടങ്ങിയ തൃശൂര്‍ നഗരത്തില്‍, മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട് ഇവിടെയൊന്നും ഈ കാറ്റഗറിയില്‍, ഒന്നുപോലുമില്ലായെന്നത് വലിയ നാണക്കേടുതന്നെ. പ്‌ളാറ്റിനം, ഗോള്‍ഡ് പ്‌ളസ്, ഗോള്‍ഡ്, സില്‍വര്‍ പ്‌ളസ്, സില്‍വര്‍ എന്നീ ഗ്രേഡുകളിലായി 56 തിയറ്ററുകളേ കേരളത്തില്‍ റിലീസിംഗ് പരിഗണനയ്ക്കുള്ള മിനിമം മാര്‍ക്കില്‍ ഉള്‍പ്പെടുന്നുളളൂ എന്നതാണ് സത്യം.

അടുത്ത പേജില്‍
കാണികളെ പൂവിട്ട് പൂജിയ്ക്കണം

<ul id="pagination-digg"><li class="next"><a href="/news/31-dispute-in-exhibitors-federation-2-aid0166.html">Next »</a></li></ul>

English summary
Theater owners are protesting againist government's grading system.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X