കാണികളെ പൂവിട്ട് പൂജിയ്ക്കണം

By Ravi Nath

Next »

« Previous

Audience
ഒരു മൊബൈല്‍ റീചാര്‍ജ്ജ് കടവരെ ലക്ഷങ്ങള്‍ ചിലവിട്ട് മോടികൂട്ടുന്ന നമ്മുടെ നാട്ടില്‍ രണ്ടുരണ്ടര മണിക്കൂര്‍ ആയിരത്തോളം പേര്‍ വന്നിരുന്നു സിനിമകാണുന്ന തിയറ്ററുകള്‍ക്ക് പഞ്ചായത്ത് ബസ്‌റാന്‍ഡിലെ മൂത്രപ്പുരയുടെ പരിഗണനപോലും കിട്ടുന്നില്ല എന്നത് ഏറെ ഖേദകരവും കുറ്റകരവുമാണ്.

പ്രേക്ഷകനെ തിയറ്ററില്‍ നിന്ന് ഇറക്കിവിട്ടത് ആരാണ്. അവര്‍ വ്യാജ സിഡിയും സിഡികളും ഇന്റര്‍നെറ്റുമായ് വീട്ടിലൊതുങ്ങിയതെന്തുകൊണ്ടാണ്. ഈ തിയറ്ററുകളിലെ ഉള്‍കാഴ്ചകള്‍ ഇതിലുംഭീകരമാണ്.പുകവലിയും കള്ളുകുടിയും തുപ്പലും മുറുക്കാനും കാലുംകൈയ്യുമൊടിഞ്ഞ കസേരകളും നാലാംകിട ക്‌ളാരിറ്റിയും സൗണ്ട് സിസ്റ്റവും ഇതൊക്കെ സഹിച്ച് കൈയ്യിലെ കാശുംകൊടുത്ത് നാലാംകിട സിനിമകൂടി കാണേണ്ടിവരുന്നവനെ പൂവിട്ട് പൂജിക്കണം.

സിനിമയെ നശിപ്പിച്ചതും നശിപ്പിക്കുന്നതും സിനിമക്കാര്‍ തന്നെയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടില്‍ സിനിമ പെടില്ലേ എന്നാണ് സംശയം...? പൗരന് അനുവദിച്ച് കിട്ടേണ്ട അവകാശങ്ങള്‍ തിയറ്ററുകളിലും അടിയന്തിരമായ് നടപ്പാക്കേണ്ടതുണ്ട്.

നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററില്‍ ആരും മോശമായ് പെരുമാറില്ല. ഇനി അഥവാ അങ്ങിനെ സംഭവിക്കുന്ന പക്ഷം നിയമം മൂലം നേരിടുകയും വേണം. നല്ല തിയറ്ററുകളും നല്ല സിനിമകളും വന്നാല്‍ പ്രേക്ഷകന്‍ തിയറ്ററുകളില്‍ തിരിച്ചെത്തും കുടുംബമായ് തന്നെ ടിക്കറ്റ് നിരക്കില്‍ വരുന്ന ചാര്‍ജ്ജ് വര്‍ദ്ധനവിനോട് സൌകര്യങ്ങള്‍ വരുന്നതോടെ ആളുകള്‍ പൊരുത്തപ്പെടും.

തിയറ്ററുകള്‍ കാര്യക്ഷമമായ് കുറ്റമറ്റതാക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുകയും, അത്തരം തിയറ്ററുകള്‍ക്ക് മാത്രം റിലീസിംഗ് സൗകര്യം അനുവദിക്കുകയുമാണ് വേണ്ടത്. അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍വന്നവരെ അതിനനുവതിക്കാത്ത തിയറ്ററുകള്‍ ഉണ്ടെന്നാണ് കേട്ടത്.

സ്വന്തം തിയറ്റര്‍ പൊളിച്ച് കളയണോ അതോ നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനോ ഇവര്‍ക്കൊന്നും ഇനി അധികകാലംകാത്തുനില്‌ക്കേണ്ടിവരില്ല എന്ന കാര്യം ഉറപ്പാണ്. ഗ്രേഡില്‍ ഏറ്റവും മികച്ച തിയറ്ററായ് തെരെഞ്ഞെടുക്കപ്പെട്ട കോട്ടയം ആനന്ദ് മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായെങ്കില്‍ സിനിമയും പ്രേക്ഷകനും രക്ഷപ്പെട്ടേനെ...

അടുത്ത പേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X