twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ പൊട്ടിത്തെറി

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/31-dispute-in-exhibitors-federation-2-aid0166.html">« Previous</a>

    Mammootty
    സര്‍ക്കാറിന്റെ പുതിയ സിനിമാനയത്തിന്റെ ഭാഗമായി തിയറ്ററുകളെ ഗ്രേഡ് ചെയ്യുന്നതില്‍ പ്രതിഷേധം. പുതിയസിനിമകള്‍ക്ക് അഡ്വാന്‍സ് നല്‍കേണ്ടെന്ന തീരുമാനത്തിനെതിരെ എ ക്ലാസ് തിയറ്ററുകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

    എടുക്കാത്ത ഒരു തീരുമാനത്തെ മുന്‍നിര്‍ത്തി സംഘടനയുടെ പ്രസിഡണ്ടിന്റെ നടപടികളെ ഭരണസമിതി ചോദ്യം ചെയ്യുകയും ലിബര്‍ട്ടി ബഷീറിനെതിരെ സംഘടനയില്‍ പലരും രംഗത്തെത്തിയിരിക്കുകയാണ്.

    തീയേറ്റര്‍ ഗ്രേഡിംഗ് നടത്തിയതോടെ ആര്‍ക്കൊക്കെ റിലീസിംഗ്് അനുമതി ലഭിക്കുമെന്ന് ഇനിയും വ്യക്തമാവാത്ത സാഹചര്യത്തില്‍ ജനുവരി ഒന്നുമുതല്‍ സ്‌റേഷന്‍ ലിസ്‌റ് കിട്ടാതെ ഒരു സിനിമയ്ക്കും അഡ്വാന്‍സ് നല്‍കേണ്ടെന്ന തീരുമാനം ഫെഡറേഷന്‍ കൈക്കൊണ്ടിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി എം.സി ബോബി പറയുന്നു.

    മമ്മൂട്ടി, ആന്റോജോസഫ് എന്നിവരുടെ സംയുക്ത സംരംഭമായ പ്ലേഹൌസിന്റെ സിനിമകള്‍ക്ക് അഡ്വാന്‍സ് നല്‍കേണ്ടന്ന തീരുമാനവും എടുത്തിട്ടില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. തിയേറ്ററുകളുടെ തരംതിരിവ് തുടങ്ങുന്നതിന് ഏറെ മുമ്പ് തന്നെ വൈഡ് റിലീസിംഗ് അനുമതിക്കണമെന്ന അഭ്യര്‍ത്ഥനയോടെ മററ് സംഘടനകള്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

    തിയേറ്ററുകളുടെ ഗുണനിലവാരമനുസരിച്ചുള്ള തരം തിരിക്കലില്‍ നിലവില്‍ എ ക്ലാസ് തിയേറ്ററുകള്‍ എന്ന നിലയില്‍ അറിയപ്പെടുന്ന തിയേറ്ററുകളില്‍ പലതും പ്ലാറ്റിനം ഗ്രേഡില്‍ ഉള്‍പ്പെടാത്തത് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയിക്കുകയാണ്.വൈഡ് റിലീസിംഗിനെ നിരന്തരം എതിര്‍ത്തുകൊണ്ടിരുന്ന ഇവര്‍ തങ്ങളുടെ തിയറ്ററുകളുടെ നിജസ്ഥിതി പുറത്തറിഞ്ഞ ജാള്യതയിലാണ്.

    <ul id="pagination-digg"><li class="previous"><a href="/news/31-dispute-in-exhibitors-federation-2-aid0166.html">« Previous</a>

    English summary
    Theater owners are protesting againist government's grading system.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X