»   » സ്റ്റാര്‍ട്ട്-ആക്ഷന്‍-കട്ടുമായി ഗീതുവും

സ്റ്റാര്‍ട്ട്-ആക്ഷന്‍-കട്ടുമായി ഗീതുവും

Subscribe to Filmibeat Malayalam
Geethu Mohandas
ക്യാമറക്ക്‌ മുന്നില്‍ തിളങ്ങിയ നടി ഗീതു മോഹന്‍ദാസ്‌ സംവിധാന രംഗത്തേക്ക്‌ നീങ്ങുന്നു. ഒരു ഹ്രസ്വ ചിത്രം ഒരുക്കി കൊണ്ടാണ്‌ ഈ യുവതാരം സംവിധാന മേഖലയിലേക്ക്‌ ചുവട്‌ വെയ്‌ക്കുന്നത്‌. 30 മിനിറ്റ്‌ മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ്‌ കൈകാര്യം ചെയ്യുന്നത്‌. ചിത്രത്തിന്റെ തിരക്കഥ രചനയും ഗീതു തന്നെയാണ്‌.

ഒരന്ധയായ പെണ്‍കുട്ടിയെ ആധാരമാക്കിയുള്ള ചിത്രമാണ്‌ ഗീതു ഒരുക്കുന്നത്‌. നഗരവത്‌കരണത്തിന്റെ ഭാഗമായി സംഭവച്ചു കൊണ്ടിരിയ്‌ക്കുന്ന പുരോഗമനവും അതിനെ തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളും അമ്മു എന്ന നാലര വയസുകാരിയിലൂടെ അവതരിപ്പിയ്ക്കുകയാണ് സംവിധായിക.

ചിത്രത്തിലെ പ്രധാന കഥാപാത്രം അന്ധയായതിനാല്‍ തത്‌കാലത്തേക്ക്‌ മാധ്യമ പ്രവര്‍ത്തകരെ ആരും ലൊക്കേഷനിലേക്ക്‌ കൊണ്ടു വരേണ്ട എന്ന തീരുമാനവും എടുത്തിട്ടുണ്ട്.. മീഡിയയുടെ ബഹളവും മറ്റും പെണ്‍കുട്ടിയെ അസ്വാസ്ഥ്യമുണ്ടാക്കുമെന്ന്‌ ഗീതു ചൂണ്ടിക്കാണിയ്ക്കുന്നു.

'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ്‌ ഗീതു വെള്ളിത്തിരയിലെത്തിയത്‌. ആ ചിത്രത്തിലെ അഭിനയത്തിന്‌ 1986ലെ ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ ഗീതു നേടിയിരുന്നു. ഇതിന്‌ പിന്നാലെ മാമാട്ടിക്കുട്ടിയമ്മയുടെ തമിഴ്‌ പതിപ്പില്‍ അഭിനയിച്ചും ഗീതു ശ്രദ്ധേയായി.

മുതിര്‍ന്നതിന്‌ ശേഷവും ഒരുപാട്‌ ശ്രദ്ധിയ്‌ക്കപ്പെട്ട വേഷങ്ങളില്‍ അഭിനയിക്കാന്‍ ഈ താരത്തിന്‌ കഴിഞ്ഞു. വാല്‍ക്കണ്ണാടി, അകലെ തകരച്ചെണ്ട, നാലു പെണ്ണുങ്ങള്‍ തുടങ്ങിയവയായിരുന്നു ഗീതുവിന്റെ പ്രധാന സിനിമകള്‍. ഇതില്‍ അകലെ, ഒരിടം എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയം സംസ്ഥാന അവാര്‍ഡടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഗീതുവിന്‌ നേടിക്കൊടുത്തു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam