»   » കഹാനിയുടെ കഹാനിയും കോപ്പിയടി?

കഹാനിയുടെ കഹാനിയും കോപ്പിയടി?

Posted By:
Subscribe to Filmibeat Malayalam
Kahani
കഹാനിയെ മാനംമുട്ടെ പുകഴ്ത്തിയ ബോളിവുഡ് ക്രിട്ടിക്കുകളെല്ലാം തലയില്‍ മുണ്ടിട്ടുനടക്കുകയാണിപ്പോള്‍. വിദ്യാ ബാലന്റെ തകര്‍പ്പന്‍ അഭിനയവും ത്രില്ലടിപ്പിയ്ക്കുന്ന കഥയെന്നുമൊക്കെ വാഴ്ത്തിപ്പാടി കഹാനിയെ ആഘോഷിയ്ക്കുകയായിരുന്നു ബോളിവുഡ് ഇതുവരെ. ബോക്‌സ് ഓഫീസ് വിജയത്തിന്റെ ലഹരിയിലാറാടി നില്‍ക്കുന്ന നേരത്താണ് സിനിമ കോപ്പിയടിയാണെന്നൊരു ആരോപണം പുറത്തുവന്നത്.

കഹാനിയുടെ കഥ കോപ്പിയടിയല്ലെന്ന സംവിധായകന്‍ സംവിധായകന്‍ സുജോയ് ഘോഷിന്റെ വാദം തള്ളിക്കളയേണ്ട. എന്നാല്‍ ആഞ്ജലീന ജൂലി നായികയായി 2004ല്‍ തിയറ്ററുകളിലെത്തിയ ഹോളിവുഡ് ചിത്രത്തിന്റെയും കഹാനിയുടെയും ക്ലൈമാക്‌സിലുള്ള സാമ്യതകള്‍ ആരിലും സംശയം ജനിപ്പിയ്ക്കും.

ഗര്‍ഭിണിയായ നായികയെ വില്ലന്‍ കൊല്ലാന്‍ ശ്രമിക്കുന്നതും അവര്‍ അയാളില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെടുന്നതുമാണ് ടേക്കിങ് ലൈവ്‌സിന്റെ അവസാനം. നായികയുടെ ദീര്‍ഘമായ അന്വേഷണത്തിനൊടുവിലാണ് ഈ ക്ലൈമാക്‌സ്. ഇന്ദ്രനീല്‍ സെന്‍ ഗുപ്തയുടെ കഥാപാത്രവും വിദ്യയും തമ്മില്‍ ഏറ്റുമുട്ടതും അയാളെ വിദ്യ കീഴ്‌പെടുത്തുന്നതുമാണ് കഹാനിയുടെ ക്ലൈമാക്‌സ്.

ആദ്യത്തേതില്‍ കത്തിക്കൊണ്ട് കുത്തിയാണ് കൊല്ലുന്നതെങ്കില്‍ കഹാനിയില്‍ ഹെയര്‍പിന്ന് കൊണ്ടുകുത്തിയും വെടിവെച്ചുമാണ് കൊല്ലുന്നതെന്നൊരു വ്യത്യാസമുണ്ട്. മാത്രമല്ല രണ്ട് നായികമാരും അന്വേഷണത്തിലാണെന്നതും രണ്ട് കഥാപാത്രങ്ങളും ഗര്‍ഭിണികളായി അഭിനയിക്കുകയാണെന്നതും ആരോപണത്തിന്റെ ശക്തി കൂട്ടുന്നു.

ഹോളിവുഡ് ചിത്രം ടേക്കിങ് ലൈവ്‌സ് കണ്ടിട്ടിയില്ലെന്നാണ് സംവിധായകന്‍ സുജോയ് ഘോഷ് ആണയിടുന്നത്. ക്ലൈമാക്‌സിലെ സാദൃശ്യം യാദൃശ്ചികമാവാമെന്നും അദ്ദേഹം പറയുന്നു. ഇത് വിശ്വസിയ്ക്കാന്‍ മാത്രം മണ്ടന്മാരാണോ ഇവിടുത്തെ പ്രേക്ഷകര്‍?

English summary
This could come as a big shocker in Bollywood. A netizen has uploaded a video comparing the ending of Sujoy Ghosh's "Kahaani" and that of the 2004 psychological thriller titled "Taking Lives" starring Angelina Jolie and Ethan Hawke in the lead.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam