»   » എനിയ്ക്കിഷ്ടം പഴയ രതിനിര്‍വേദം: ജയഭാരതി

എനിയ്ക്കിഷ്ടം പഴയ രതിനിര്‍വേദം: ജയഭാരതി

Posted By:
Subscribe to Filmibeat Malayalam
Rathinirvedam
തനിക്ക് ഇഷ്ടം പഴയ രതിനിര്‍വ്വേദം തന്നെയാണെന്ന് നടി ജയഭാരതി പറഞ്ഞു. കാക്കക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്. ഇപ്പോഴത്തെ രതിനിര്‍വ്വേദം സാമ്പത്തിക വിജയം നേടിയതില്‍ സന്തോഷമുണ്ട്. രതിനിര്‍വ്വേദത്തിന്റെ സംവിധായകന്‍ കൂടിയായിരുന്ന ഭരതന്റെ ചരമ വാര്‍ഷികം പ്രമാണിച്ച് ഭരതന്‍ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ചേച്ചി എന്ന വിളിയില്‍ പതിയിരിക്കുന്ന അപകടമാണ് ഭരതനും പത്മരാജനും രതിനിര്‍വ്വേദത്തിലൂടെ വെള്ളിത്തിരയിലെത്തിച്ചത്. ഇപ്പോഴത്തെ രതിനിര്‍വ്വേദവുമായി പഴയതിനെ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. താന്‍ പുതിയ രതിനിര്‍വ്വേദം കണ്ടിട്ടില്ല. നല്ലതായിരിക്കാം. എന്നാലും, എനിക്ക് ഇഷ്ടം പഴയതു തന്നെ- ജയഭാരതി പറഞ്ഞു.

സിനിമയില്‍ അഭിനയിക്കാന്‍ വന്നത് പണത്തിന് വേണ്ടിയാണ്. എന്നാല്‍, ഭരതനെപോലെയുള്ളവര്‍ക്ക് ജീവിതം തന്നെ കലയായിരുന്നു. ഷീലയും ശാരദയും തിളങ്ങി നിന്നപ്പോഴാണ് മലയാള സിനിമ എനിയ്ക്ക്് അംഗീകാരം നല്‍കിയത്. സേതുമാധവനും പി ഭാസ്‌കരനും സഹായിച്ചു. എട്ട് വര്‍ഷത്തിനു ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയാണ്. ഭരതനെ അനുസ്മരിക്കുന്ന ചടങ്ങായതു കൊണ്ടാണ് വന്നത്. പഴയ രതിനിര്‍വ്വേദം തന്നെയാണ് തനിക്കും ഇഷ്ടമെന്ന് ജയഭാരതിക്കൊപ്പം അഭിനയിച്ച കൃഷ്ണചന്ദ്രനും പറഞ്ഞു.

തൃശൂരിലെ റീജിണല്‍ തിയ്യേറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കെപിഎസി. ലളിത, കൃഷ്ണചന്ദ്രന്‍, ബാബു ആന്റണി, ജോണ്‍ പോള്‍, ജയരാജ് വാര്യര്‍, ജയശ്രീ സികെ മേനോന്‍, ഷോഗണ്‍ രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
BHARATHAN Smrithi, a remembrance programme of director Bharathan, held at Regional Theatre Thrissur yesterday. Actress Jayabharathi inaugurate the function

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam