»   » 4 ഫ്രണ്ട്സില്‍ കമല്‍ഹാസന്‍

4 ഫ്രണ്ട്സില്‍ കമല്‍ഹാസന്‍

Posted By:
Subscribe to Filmibeat Malayalam
Kamalhassan
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസന്‍ വീണ്ടും മലയാളത്തില്‍. ജയറാം, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഫോര്‍ ഫ്രണ്ട്‌സില്‍ അതിഥി താരമായാണ് കമല്‍ അഭിനയിക്കുന്നത്.

കഥയില്‍ വഴിത്തിരിവുണ്ടാക്കുന്ന ഒരു കഥാപാത്രത്തെയാണ് കമല്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. കഥ ഇഷ്ടമായതു കൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ കമല്‍ സമ്മതിച്ചതെന്ന് സജി സുരേന്ദ്രന്‍ പറയുന്നു. കമല്‍ഹാസന്‍ എന്ന നടനായി തന്നെയാണ് കമല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ രംഗങ്ങള്‍ ചെന്നൈയില്‍ വെച്ച് ചിത്രീകരിയ്ക്കും.

സൂപ്പര്‍ഹിറ്റ് ചിത്രമായ ഷോലെയിലെ യേ ദോസ്തി എന്ന ഗാനം ചിത്രത്തില്‍ റീമേക്ക് ചെയ്യുന്നുണ്ട്. ബച്ചനും ധര്‍മ്മേന്ദ്രയും അഭിനയിച്ച ഗാനം ബോളിവുഡിലെ എവര്‍ഗ്രീന്‍ സോങായാണ് വിശേഷിപ്പിയ്ക്കപ്പെടുന്നത്. ഒക്ടോബറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാതിവഴി പിന്നിട്ടു കഴിഞ്ഞു.

കൃഷ്ണപൂജപ്പുര തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് മുളകുപാടം ഫിലിംസാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam