»   » മലയാള സിനിമ-2010- ബാക്കിപത്രം

മലയാള സിനിമ-2010- ബാക്കിപത്രം

Posted By:
Subscribe to Filmibeat Malayalam
Movie 2010
നഷ്ടമെന്ന പദത്തിന് പര്യായമായി മലയാള സിനിമ മാറിയിരിക്കുന്നു 2010 അടിവരയിട്ട് ഉറപ്പിയ്ക്കുന്നത് ഇതാണ്. എണ്ണമാണ് സിനിമാ വിപണിയുടെ കുതിപ്പിനെ തിട്ടപ്പെടുത്തുന്നതെങ്കില്‍ 2010 മലയാള സിനിമയ്ക്ക് നേട്ടമെന്ന് നിസംശയം പറയാം. സിനിമകളുടെ മികവും ലാഭവും കലാമൂല്യവുമൊക്കെ കണക്കെടുപ്പില്‍ ഉള്‍പ്പെടുമെങ്കില്‍ മലയാള സിനിമയ്ക്കിത് ഇതൊരു ജീര്‍ണിച്ച വര്‍ഷം തന്നെ. നൂറ്റിപ്പത്ത് കോടി മുടക്കി 84 സിനിമകള്‍ ഇതിനൊപ്പം ആറ് മൊഴിമാറ്റ ചിത്രങ്ങള്‍. വിപണിയില്‍ നിന്ന് തിരിച്ചുപിടിച്ചതാവട്ടെ വെറും അറുപത് കോടിയോളം രൂപ.

പെരുമഴ പോലെ തിയറ്ററുകളില്‍ പെയ്തിറങ്ങിയ സിനിമകളില്‍ പരമാര്‍ശയോഗ്യമായിട്ടുള്ളത് വെറും ഇരുപതോളം സിനിമകള്‍. ഒരു പ്രാഞ്ചിയേട്ടനും ടിഡി ശിവദാസനും ഒഴിച്ചുനിര്‍ത്തിയാല്‍ കലാമൂല്യമുള്ള സിനിമകളുടെ പട്ടിക ശൂന്യം. പോക്കിരി രാജയും ശിക്കാറും ഹാപ്പി ഹസ്ബന്‍ഡും ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നും, ശിക്കാര്‍ ഈ ലിസ്റ്റില്‍ ഇനിയധികം ബാക്കിയില്ല. കോക്ക് ടെയില്‍, മലര്‍വാടി ആര്‍ട്‌സ് ക്ലബ് ഇവയില്‍ തീരുന്നു മോളിവുഡിലെ പരീക്ഷണങ്ങള്‍.

നടന്‍മാരുടെ കാര്യം പറയുകയാണെങ്കില്‍ അതിലും കഷ്ടമാണ്. മമ്മൂട്ടി-മോഹന്‍ലാല്‍, ദിലീപ്-പൃഥ്വിരാജ്, പിന്നൊരു കുഞ്ചാക്കോ ബോബന്‍ ഇവരാണ് 2010നെ മുന്നോട്ടു നയിച്ചത്. സൂപ്പര്‍ സ്റ്റാര്‍ ലേബലിനോട് നീതി കാണിയ്ക്കാന്‍ ലാലിനും മമ്മൂട്ടിയ്ക്കും കഴിഞ്ഞിട്ടില്ല. ദിലീപ് ഒരു തിരിച്ചുവരവിന്റ സൂചനകള്‍ തരുന്നു. മടങ്ങിവരവ് ഗംഭീരമാക്കാന്‍ കുഞ്ചാക്കോ ബോബന് കഴിഞ്ഞു. നാളത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന പൃഥ്വിയുടെ കാര്യവും പരുങ്ങലില്‍. തൊണ്ണൂറുകളില്‍ സൂപ്പര്‍സ്റ്റാറായി വിലസിയ സുരേഷ് ഗോപിയുടെ ഗതി ദയനീയമെന്ന് വിശേഷിപ്പിയ്ക്കാം.

പുതുമുഖങ്ങള്‍ തകര പോലെ പൊട്ടിമുളച്ചെങ്കിലും ഇവര്‍ക്കൊന്നും ശക്തമായി സാന്നിധ്യമാകാന്‍ കഴിഞ്ഞില്ലെന്ന് തന്നെ പറയാം. രഞ്ജിത്തും പദ്മകുമാറും ടിഡി ദാസന്‍ ഒരുക്കിയ മോഹന്‍ രാഘവനും എടുത്തുപറയാവുന്ന സംവിധായകന്മാര്‍.

ഇന്നും മലയാള സിനിമയുടെ നെടും തൂണുകള്‍ നടന്മാര്‍ തന്നെയാണ് സിനിമയിലെ യഥാര്‍ത്ഥ നായകന്മാരായ സംവിധായകന്മാരെയും തിരക്കഥാകൃത്തുക്കളുടെയും മലയാളി രണ്ടാംനിരക്കാരായാണ് ഇപ്പോഴുംകരുതുന്നത്. അതുകൊണ്ട് തന്നെയാണ് വര്‍ഷാന്ത്യത്തില്‍ അവരുടെ പ്രകടനം പൊതുവെ വിലയിരുത്തപ്പെടുത്തുന്നത്.

ഇവരില്‍ മികച്ച നടന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ മൂക്കില്ലാ രാജ്യത്തെ പ്രജകള്‍ക്ക് മുറിമൂക്കന്‍ രാജാവിനെ തിരഞ്ഞെടുക്കേണ്ടി വന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഒരു റാങ്കിങിന് ഇവിടെ മുതിരുന്നില്ല.
അടുത്ത പേജില്‍
കോക്ക്‌ടെയിലിന്റെ ലഹരിയില്‍ ജയസൂര്യ

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam